ആലപ്പുഴ: പച്ചത്തേങ്ങ സംഭരണം ഊർജ്ജിതപ്പെടുത്തണമെന്ന് ലോക് താന്ത്രിക് ജനതാദൾ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കിലോഗ്രാമിന് 40 രൂപയ്ക്ക് കൃഷിഭവനുകൾവഴി കർഷകരിൽനിന്ന് നേരിട്ട് പച്ചത്തേങ്ങ സംഭരിക്കുന്നതാണ് ഉചിതം.
താങ്ങുവില നൽകി പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കാൻ വികേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജി.ശശിധരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു.
എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ മുഖ്യപ്രഭാഷണം നടത്തി. അനിരാജ് ആർ.മുട്ടം, ജമാൽ പള്ളാത്തുരുത്തി, ടി.കെ.ശ്രീനിവാസൻ, ആർ.പ്രസന്നൻ, എ.ജി.തമ്പി, ജോൺസൺ എം.പോൾ, കിസാൻ ജനത ജില്ലാ പ്രസിഡന്റ് വി.എൻ.ഹരിദാസ്, സതീഷ് വർമ, എൻ.ജി.മോഹനൻ അരൂർ, എ.കെ.രവീന്ദ്രൻ, ജി.ഭുവനേശ്വരൻ, ശ്രീകുമാർ വെണ്മണി, പി.ആർ.സച്ചിതാനന്ദൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |