രാജാക്കാട് : ചെമ്മണ്ണാർ ഗ്യാപ്പ് റോഡിൽ നേരാംവണ്ണം കലുങ്ക് പണി തുടങ്ങി. നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് മാദ്ധ്യമവാർത്തകളെത്തുടർന്നായിരുന്നു . പഴയ വിടുതി റേഷൻ കടയ്ക്ക് മുന്നിലുള്ള കൊടും വളവ് നിവർത്തി വീതി കൂട്ടിയും ബലക്ഷയമുള്ള കലുങ്കിന്റെ സ്ഥാനത്ത് പുതിയ കലുങ്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. രാജാക്കാട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിവേദനം കൊടുത്തിരുന്നു. ഇതിനെ തുടർന്ന് നിർമ്മാണം നടത്തണമെന്ന് കെ.എസ്.ടി.പി. ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകുകയും ചെയ്തു എന്നാൽ വളവ് നിവർത്തി വീതി കൂട്ടാതെ പഴയ കലുങ്കിന്റെ പുറത്ത് കോൺക്രീറ്റ് ചെയ്ത് ടാറിംഗ് നടത്തിയ ശേഷം നിയമാനുസൃതം പണി നടത്തിയെന്ന് കളക്ടർക്ക് ഇവർ റിപ്പോർട്ട് കൊടുക്കുകയാണ് ചെയ്തത്. തുടർന്നാണ് ഇപ്പോൾ പുതിയ നിർമ്മാണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |