കോഴിക്കോട്: രാഷ്ട്രീയത്തിലെ ലാഭനഷ്ടങ്ങൾ നോക്കാതെ തന്റെ ഉറച്ച ബോദ്ധ്യങ്ങൾക്കു വേണ്ടി നിലകൊണ്ട മതേതര പോരാളിയായിരുന്നു ആര്യാടൻ മുഹമ്മദെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ.രാഘവൻ എം.പി. നല്ല ചരിത്രബോധമുള്ള രാഷ്ട്രീയ നേതാവും തലമുറകൾക്ക് മാതൃകയായ നിയമസഭാ സാമാജികനുമായിരുന്നു ആര്യാടൻ. രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. തൊഴിലാളി വർഗത്തിനു വേണ്ടി ആദ്യാവസാനം പൊരുതിയ നേതാവായിരുന്നു ആര്യാടനെന്നും രാഘവൻ അനുസ്മരിച്ചു.
ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ, പി.കെ.നാസർ (സി.പി.ഐ), സഫറി വെള്ളയിൽ (മുസ്ലിംലീഗ്), പി.ടി.ആസാദ് (ജനതാദൾ), കെ.സി.അബു, കെ.പി ബാബു ,സത്യൻ കടിയങ്ങാട് ,ഡോ. ഹരിപ്രിയ ,കെ.രാമചന്ദ്രൻ , പി.എം.അബ്ദുറഹിമാൻ, കെ.സി.ശോഭിത, പി.മമ്മത് കോയ, യു.വി.ദിനേശ് മണി, അഡ്വ എം.രാജൻ എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |