SignIn
Kerala Kaumudi Online
Saturday, 20 April 2024 1.16 AM IST

മെഡിസിൻ പഠനത്തിന്റെ തലയെടുപ്പിൽ കോന്നി

konni-medical-college

കോന്നി : വിദ്യാരംഭത്തിന് തിരിതെളിയുന്ന നവരാത്രിയുടെ ആദ്യദിനത്തിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോന്നി. മലയോരത്തിന്റെ സ്വന്തം മെഡിക്കൽ കോളേജിൽ 100 വിദ്യാർത്ഥികൾക്കുള്ള പ്രവേശനമാണ് ആദ്യ ബാച്ചിൽ ഉണ്ടാകുകയെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ട പരിശോധനയിലെ പോരായ്മകൾ പരിഹരിച്ച് അപ്പീൽ നൽകി രണ്ട് മാസത്തിനുള്ളിൽ ഓൺലൈൻ ഹിയറിംഗ് നടത്തിയാണ് മെഡിക്കൽ കോളജിന് അനുമതി നേടിയെടുത്തതെന്ന് എം.എൽ.എ പറഞ്ഞു. ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് സംഘം നേരിട്ട് പരിശോധനയ്ക്കായി എത്തിയിരുന്നു. പിന്നീട് ഓൺലൈനായും പരിശോധന നടത്തി. മെഡിക്കൽ കോളജിൽ വരുത്തുവാനുള്ള പുരോഗതിയെ കുറിച്ചും കുറവുകളെ കുറിച്ചും പരിശോധനയിൽ പ്രതിപാദിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാജോർജിന്റെയും എം.എൽ.എയുടേയും നേതൃത്വത്തിൽ പിന്നീട് അവലോകനയോഗങ്ങൾ നടത്തി. നേരത്തെ ഉന്നയിച്ച കുറവ് നികത്തി റിപ്പോർട്ട് സമർപ്പിച്ചു. അപ്പീൽ ഹിയറിംഗ് സെപ്തംബറിൽ നടത്തുകയും ദേശീയ മെഡിക്കൽ കൗൺസിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 2022 - 23 അദ്ധ്യയന വർഷത്തേക്ക് 100 കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യമാണ് ഒരുങ്ങുകയെന്നും എല്ലാവരും ഒത്തുചേർന്ന് ഒരേ മനസോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇതെന്നും ജില്ലാ കളക്ടർ പറഞ്ഞു. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ സെസി ജോസ്, മെഡിക്കൽ കോളജ് സൂപ്രണ്ട് സി.വി രാജേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ആദ്യ വർഷം 100 കുട്ടികൾക്ക് പ്രവേശനം

കോന്നിയിലേത് മികച്ച ക്യാമ്പസ്

ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ച കോന്നി മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഏറ്റവും മികച്ച പഠന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മൂന്നു വർഷക്കാലത്തെ കഠിന പരിശ്രമത്തിനാണ് ഫലപ്രാപ്തി ഉണ്ടായത്. പ്രവേശനം പൂർത്തിയായാലും ആദ്യ ബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിരന്തര ഇടപെടീൽ ആവശ്യമുണ്ട്. കൂടുതൽ ഭൂമി ലഭ്യമാക്കിയെങ്കിൽ മാത്രമേ തുടർ വികസനം യാഥാർത്ഥ്യമാവുകയുള്ളു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. റോഡ് വികസനം, ഗതാഗത സൗകര്യം ഉറപ്പാക്കൽ, മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണം, പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കുന്നതിനുള്ള നടപടി ഇവയെല്ലാം അടിയന്തര പ്രാധാന്യത്തോടെ ചെയ്തു തീർക്കേണ്ട പ്രവർത്തനങ്ങളാണ്. ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കാൻ നടത്തിയ ജാഗ്രതയോടെയുള്ള ഇടപെടീൽ രണ്ടാംഘട്ടത്തിലും തുടരും.

കെ.യു.ജനീഷ് കുമാർ എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.