SignIn
Kerala Kaumudi Online
Wednesday, 30 November 2022 12.56 PM IST

കന്നുകാലികളിൽ പിടിമുറുക്കി ലംപി രോഗം

lamphi

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ കന്നുകാലികളിൽ ലംപി രോഗം പിടിമുറുക്കുന്നു. കന്നുകാലികളുടെ ത്വക്കിനെ ബാധിക്കുന്ന വൈറസ് രോഗമാണ് ലംപി. ഇതേത്തുടർന്ന് 57,000 കന്നുകാലികളാണ് രാജ്യവ്യാപകമായി ചത്തത്. 15.21 ലക്ഷത്തിലധികം കന്നുകാലികളെ ഇതുവരെ രോഗം ബാധിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ച് രോഗ വ്യാപനം തടയാൻ കേന്ദ്രസക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. എന്നാൽ ലംപി രോഗത്തിന് ഫലപ്രദമായ വാക്‌സിനില്ല.

പാലുത്പാദനം കുറയും

 ലംപി ഇന്ത്യയിൽ സ്ഥിരീകരിച്ചത് - 2020 സെപ്തംബറിൽ

 ഇതുവരെ ചത്ത കന്നുകാലികൾ- 57,000

 രോഗം ബാധിച്ചവ- 15.21 ലക്ഷം

 രാജസ്ഥാനിലും ഗുജറാത്തിലും രണ്ടു മാസത്തിനിടെ ചത്തത്- 3,000

 രാജ്യത്താകെ നൽകിയ പ്രതിരോധ വാക്സിൻ- 97 ലക്ഷം ഡോസ്

 രോഗ മുക്തരായ കന്നുകാലികൾ- 80,000

 രോഗം ബാധിച്ചാൽ പശുക്കളിൽ കുറയുന്ന പാൽ- 40 - 50 ശതമാനം

 രോഗം പടർത്തുന്നത് ചില ഇനം ഈച്ചകളും കൊതുകുകളും പ്രാണികളു

 രോഗ ലക്ഷണം- പനിയും ചർമ്മത്തിലെ പാടുകളും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.