SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.31 PM IST

ശിവഗിരിയിൽ നവരാത്രി മഹോത്സവത്തിന് തുടക്കം

ll

ശിവഗിരി: ശിവഗിരി ശാരദാമഠത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവരുടെ നേതൃത്വത്തിൽ ശിവഗിരി ശാരദാ മഠത്തിൽ നവരാത്രി പൂജ, അഷ്ടോത്തര അർച്ചന,ലളിത സഹസ്രനാമാർച്ചന, ശാരദ പുഷ്പാർച്ചന എന്നിവ നടന്നു.

ഒമ്പതുദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിശാലനന്ദ, സ്വാമി ശ്രീ നാരായണ തീർത്ഥ, സ്വാമി ദേശികാനന്ദ, ഗുരുധർമ്മ പ്രചരണ സഭ കോഡിനേറ്റർ പുത്തൂർ ശോഭനൻ, രജിസ്റ്റർ മധു, മഠം പി.ആർ.ഒ. ഇ. എം. സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു. ശിവഗിരി മഠത്തിൽ ഒമ്പതുദിവസവും കേരളത്തിലെ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത അർച്ചന നടക്കും.

ഫോട്ടോ- ശിവഗിരിയിൽ നവരാത്രി മഹോത്സവം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ദേശികാനന്ദ,സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശ്രീനാരായണ തീർത്ഥ, മധു, പുത്തൂർ ശോഭനൻ, ഇ. എം. സോമനാഥൻ എന്നിവർ സമീപം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.