SignIn
Kerala Kaumudi Online
Friday, 26 April 2024 2.17 AM IST

ഐഫോൺ14 ഇന്ത്യയിൽ നിർമിച്ച് ആപ്പിൾ, മെയ്ഡ് ഇൻ ഇന്ത്യ ഐഫോണുകൾക്ക് വില കുറയുമോ?

iphone14

ഐഫോൺ സീരീസിലെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 14നും ഇന്ത്യയിൽ നിർമിക്കാൻ തയ്യാറായിരിക്കുകയാണ് ആപ്പിൾ. ചൈനയ്ക്ക് ശേഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ മാർക്കറ്റായ ഇന്ത്യയിൽ തങ്ങളുടെ വേരുകളാഴ്ത്തുന്നതിന്റെ ഭാഗമായാണ് ടെക് ഭീമൻമാരായ ആപ്പിളിന്റെ പുതിയ നീക്കം. 2017 മുതലാണ് ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ നിർമിച്ച് തുടങ്ങിയത്. അന്ന് നിർമ്മാണമാരംഭിച്ച ഐഫോൺ എസ്ഇ മുതൽ പിന്നീട് ഐഫോൺ 12, ഐഫോൺ 13 തുടങ്ങി ഐഫോൺ 14 വരെ അത് എത്തി നിൽക്കുന്നു.

ഈ മാസം ആദ്യ വാരത്തിലാണ് കൂടുതൽ മെച്ചപ്പെട്ട ക്യാമറകളും സെൻസറുകളും സാറ്റലൈറ്റ് കണക്ഷനുമുള്ള ഐഫോൺ 14 സീരീസ് ആപ്പിൾ പുറത്തിറക്കിയത്. ഐഫോൺ 14, ഐഫോൺ 14 പ്ളസ്, ഐഫോൺ14 പ്രോ, ഐഫോൺ14 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് നിലവിൽ ഐഫോൺ സീരീസിൽ വിപണിയിലുള്ളത്.

iphone14

ഇന്ത്യയിൽ നിർമിച്ച ഐഫോൺ അടുത്ത കുറച്ച് ദിവസങ്ങൾക്കിടയിൽ തന്നെ ഇന്ത്യൻ ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ കസ്റ്റമേഴ്സിനും അതോടൊപ്പം കയറ്റുമതിയ്ക്കുമായി നിർമിച്ചിട്ടുള്ള ഐഫോണുകൾ ചെന്നൈയിലെ ശ്രീപെരുമ്പത്തൂർ നിർമാണശാലയിൽ നിന്നാകും എത്തുക. അമേരിക്കയിലെയും കാനഡയിലെയും ഐഫോൺ 14 മോഡലുകൾക്ക് വില താരതമ്യേന കുറവാണെങ്കിലും ഇ-സിം സൗകര്യം മാത്രം ഉള്ളത് അവിടെ നിന്നും ഫോൺ വാങ്ങി ഇന്ത്യയിലെത്തിക്കാം എന്ന പ്രതീക്ഷയിലിരുന്നവരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യൻ മെയ്ഡ് ഐഫോണുകളുടെ വാർത്ത വന്നയുടനെ വില കുറവുണ്ടോ എന്ന ചോദ്യമാണ് ചില ഇന്ത്യൻ ഉപഭോക്താക്കൾക്കുള്ളത്. പക്ഷേ നിലവിൽ ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾക്കൊന്നും തന്നെ ആപ്പിൾ വിലക്കുറവ് ഔദ്യോഗികമായി നൽകിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IPHONE14, IPHONE INDIA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.