SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.25 AM IST

നിയമസഭാ കൈയാങ്കളിക്കേസ് റദ്ദാക്കണമെന്ന ഹർജി മാറ്റി

court

കൊച്ചി: നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ശിവൻകുട്ടിക്കു പുറമേ ,പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കുഞ്ഞാമ്മദ് മാസ്‌റ്റർ, സി.കെ. സദാശിവൻ എന്നിവരാണ് ഹർജിക്കാർ. ഇന്നലെ ഹർജിക്കാരുടെ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെത്തുടർന്ന് ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് ഹർജി മാറ്റിയത്. ഹർജി തീർപ്പാകുംവരെ തിരുവനന്തപുരം കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം നേരത്തെ സിംഗിൾബെഞ്ച് നിരസിച്ചിരുന്നു. 2015 ൽ മന്ത്രി കെ.എം.മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടഞ്ഞതിനെ തുടർന്നാണ് നിയമ സഭയിൽ കൈയാങ്കളി അരങ്ങേറിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.