SignIn
Kerala Kaumudi Online
Thursday, 25 April 2024 9.12 PM IST

ചർമം തിളങ്ങാൻ ഇങ്ങനെ ചെയ്തുനോക്കൂ; ബ്യൂട്ടീ സീക്രട്ട് പങ്കുവച്ച് അഹാന കൃഷ്ണ

ahana

തിളക്കമുള്ള ചർമം സ്വന്തമാക്കാൻ ക്രീമുകൾ മാത്രം പോര. അത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തെയും ആശ്രയിച്ചിരിക്കും. ഇപ്പോഴിതാ ചർമം തിളങ്ങാനായി താൻ കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലിലൂടെയാണ് നടി ബ്യൂട്ടി സീക്രട്ട് വെളിപ്പെടുത്തിയത്.

വൈറ്റമിൻ, മിനറൽസ്, പ്രോട്ടീൻ, ആന്റി ഓക്‌സിഡന്റ്സ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് തിളക്കമുള്ള ചർമത്തിന് വേണ്ടി കഴിക്കേണ്ടത്. അതിൽ പ്രധാനപ്പെട്ടതാണ് പഴങ്ങൾ. ഓറഞ്ച്, പൈനാപ്പിൾ,മാങ്ങ, ആപ്പിൾ അങ്ങനെ എല്ലാ പഴങ്ങളും നമ്മുടെ ചർമത്തിന് വളരെ നല്ലതാണെന്ന് അഹാന പറയുന്നു. ഇതൊന്നും തന്റെ കണ്ടുപിടിത്തങ്ങളല്ലെന്നും ഡയറ്റീഷ്യൻ തനിക്കായി നൽകിയ ഉപദേശങ്ങളും അനുഭവങ്ങളുമാണെന്നും നടി വ്യക്തമാക്കി.

നട്സും നല്ലതാണ്. പക്ഷേ വാരിവലിച്ച് കഴിക്കരുതെന്ന് അഹാന പറയുന്നു. തൈര് കഴിക്കുന്നതും ചർമത്തിന് വളരെ മികച്ചതാണ്. ഇതിൽ പ്രോട്ടീനും ഫാറ്റും എല്ലാം അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ട് തോരനും ഉപ്പിലിട്ട നെല്ലിക്കയുമൊക്കെ കഴിക്കുന്നത് ചർമം തിളങ്ങാൻ സഹായിക്കുമെന്ന് നടി കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AHANA KRISHNA, BEAUTY SECRET
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.