SignIn
Kerala Kaumudi Online
Friday, 19 April 2024 8.35 PM IST

വാട്ട് ആൻ ഐഡിയ ! ഒരു ജനറേറ്റർ കൂടി വാങ്ങിയാൽ ഇലക്ട്രിക് കാറിൽ എവിടെയും പോകാം, ചാർജ് തീരുമെന്ന ഭയമേ വേണ്ട 

electric-car

പെട്രോൾ വില കുത്തനെ കത്തികയറിയപ്പോഴാണ് പലരും ഇലക്ട്രിക് കാറുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. എന്നാൽ ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള കുറവാണ് ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിൽ നിന്നും ആളുകളെ ഇപ്പോഴും പിന്തിരിപ്പിക്കുന്നത്. ദൂര യാത്രകൾ പോകുന്നതിനും, ഉയർന്ന സ്ഥലങ്ങളിലേക്കും, ഓഫ് റോഡുകളിലേക്കും ട്രിപ്പ് പോകുമ്പോഴും ചാർജ് തീരുന്നുണ്ടോ എന്ന് നോക്കി ടെൻഷനടിക്കേണ്ടിയും വന്നേക്കാം. എന്നാൽ ഈ പ്രശ്നം പരിഹരിക്കുന്നതിന്, പെട്രോൾ ജനറേറ്റർ ഉപയോഗിച്ച് കാർ ചാർജ്ജ് ചെയ്യാമെന്ന് തെളിയിക്കുകയാണ് ഒരു മലയാളി. സിന്റോ ആന്റണിയാണ് വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ ജനറേറ്റർ ഉപയോഗിച്ച് ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നത് കാണിക്കുന്നത്.

ടാറ്റ ടിഗോർ ഇലക്ട്രിക് ഉപയോഗിച്ച് ഹിൽസ്റ്റേഷനായ വാഗമണിലേക്ക് യാത്ര പോകുന്ന ഇദ്ദേഹം കാർ 84 ശതമാനം വരെ ചാർജ് ചെയ്ത ശേഷമാണ് ഉയരത്തിലേക്ക് പോകുന്നത്. അവർ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും കാറിൽ ചാർജിന്റെ 26 ശതമാനം ബാക്കിയുണ്ടായിരുന്നു. വാഗമണിൽ ചാർജിംഗ് സ്റ്റേഷനുകളൊന്നുമില്ല.

തുടർന്ന് വ്‌ളോഗറായ ഇദ്ദേഹം പരീക്ഷണമെന്നവണ്ണം പെട്രോൾ ജനറേറ്റർ ഉപയോഗിച്ച് ഇലക്ട്രിക് കാർ ചാർജ് ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതാണ് വീഡിയോയിലുള്ളത്. ഏകദേശം ഒരു മണിക്കൂറോളമാണ് കാർ ചാർജ് ചെയ്യുന്നതിനായി ജനറേറ്റർ പ്രവർത്തിപ്പിച്ചത്. എങ്ങനെയാണ് ജനറേറ്റർ ഉപയോഗിക്കുന്നതെന്നെല്ലാം വീഡിയോയിലൂടെ വ്‌ളോഗർ വിശദമാക്കുന്നുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, ELECTRIC CAR, VLOGGER, TATA, TATA EV
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.