SignIn
Kerala Kaumudi Online
Friday, 29 March 2024 11.45 AM IST

നടൻ ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്ക്

sreenath

കൊച്ചി: യൂ ട്യൂബ് ചാനൽ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിയെ പുതിയ സിനിമകളിൽ നിന്ന് താത്കാലികമായി വിലക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. നടനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് നടപടി. ജോലികൾ ആരംഭിച്ച സിനിമകൾ പൂർത്തിയാക്കാൻ അനുവദിക്കും.

സെലിബ്രിറ്റിയെന്ന നിലയിൽ സമൂഹത്തിന് മാതൃകയാകേണ്ടവർ മാന്യത പാലിക്കാത്തതിനാലാണ് നടപടിയെന്ന് അസോസിയേഷൻ പ്രസിഡന്റ് ആർ. രഞ്ജിത്ത് പറഞ്ഞു. തനിക്ക് തെറ്റു പറ്റിയെന്ന് അസോസിയേഷൻ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിൽ ശ്രീനാഥ് അറിയിച്ചു. പ്രത്യേക മാനസികാവസ്ഥയിലും വ്യക്തിപരമായ പ്രശ്നങ്ങൾ മൂലവുമാണ് അങ്ങനെ പറഞ്ഞത്. മോശമായി പെരുമാറിയതിന് അവതാരകയോട് ഖേദം അറിയിച്ചുവെന്നും വ്യക്തമാക്കി.

എങ്കിലും നടപടി സ്വീകരിക്കാതിരിക്കാൻ കഴിയില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നതിൽ എതിർപ്പില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സിനിമയിൽ ഉണ്ടാകുന്നതിൽ അസോസിയേഷന് താത്പര്യമില്ലെന്നും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREENADH BHASI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.