തൃശ്ശൂർ: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യവെ 17 കാരിയ്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ പുല്ലൂർ സ്വദേശി രതീഷ് ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേയ്ക്ക് പോകുന്ന ബസിൽ കഴിഞ്ഞ ദിവസമായിരുന്നു ഇങ്ങനെയൊരു സംഭവമുണ്ടായത്. തിരക്കുള്ള ബസ്സിൽ ഇരുന്ന് സഞ്ചരിക്കുകയായിരുന്ന പ്രതി ബസ്സിൽ നിന്ന് യാത്ര ചെയ്ത പെൺകുട്ടിയെ ലൈംഗിക അതിക്രമണത്തിന് വിധേയയാക്കി. ഇതോടെ പെൺകുട്ടി ബഹളമുണ്ടാക്കി ഇയാളുടെ മാസ്ക് പറിച്ചു മാറ്റി. സംഭവമറിഞ്ഞ സഹയാത്രികർ ഇയാളെ പൊലീസിലേൽപ്പിക്കുകയായിരുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിലാണ് ഇയാൾ പൊലീസ് ഡ്രൈവറാണ് എന്ന് വ്യക്തമായത്.
കേസ് രജിസ്റ്റർ ചെയ്ത് തൃശ്ശൂർ പ്രിൻസിപ്പൽ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. നിലവിൽ സി ബി ഐ ഡെപ്യൂട്ടേഷനിലുള്ളയാളാണ് പ്രതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |