ബീജിംഗ് : വീട്ടുതടങ്കൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് പൊതുജനമദ്ധ്യേ പ്രത്യക്ഷപ്പെട്ടു. ഇന്നലെ ബീജിംഗിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പ്രദർശനത്തിൽ ഷീ സന്ദർശനം നടത്തിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ചാനലുകൾ പുറത്തുവിട്ടു. 16ന് ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം ആദ്യമായാണ് ഷീ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം, ഒക്ടോബർ 1ന് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ചൈനീസ് പ്രതിനിധികൾ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി നടത്തിയ വെർച്വൽ ചർച്ചയ്ക്കിടെ ചൈനയിൽ സൈനിക അട്ടിമറി നടന്നിട്ടില്ലെന്നും ഷീ വീട്ടുതടങ്കലിലല്ലെന്നും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |