മലയാലപ്പുഴ: കിടപ്പുരോഗിയായ വൃദ്ധന് മലയാലപ്പുഴ പൊലീസ് രക്ഷകരായെത്തി. പൊതീപ്പാട് വട്ടമൺകുഴി സദാനന്ദനെ (70) ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പൊലീസ് സഹായത്തോടെ ഏറ്റെടുത്തു. മലയാലപ്പുഴ ഇൻസ്പെക്ടർ വിജയന്റെ നിർദേശാനുസരണം ബീറ്റ് ഓഫീസർമാരായ മനോജ്, അരുൺ രാജ് എന്നിവർ വിവരങ്ങൾ അന്വേഷിച്ച് സൊസൈറ്റി അധികൃതരെ അറിയിച്ചു. സൊസൈറ്റി ചെയർമാൻ ശ്യാം ലാൽ, മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി, സൊസൈറ്റി വോളന്റിയർമാരായ മിഥുൻ ആർ നായർ, അജിത്, നിഖിൽ, പാലിയേറ്റീവ് നഴ്സ് കാവ്യാ, ആശാവർക്കർ ആശ എന്നിവരുടെ സഹായത്തോടെ ചികിത്സ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |