ചായ്യോത്ത്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ചായ്യോം വി.വി.സരോജിനി നഗറിൽ (തംബുരു ഓഡിറ്റോറിയം) അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ പ്രസിഡന്റ് കെ.സുജാത പതാക ഉയർത്തി. എരിയാ സെക്രട്ടറി ടി.പി.ശാന്ത പ്രവർത്തന റിപ്പോർട്ടും സംസ്ഥാനക്കമ്മറ്റിയംഗം ബേബി ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ.സുജാത അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ സെക്രട്ടറി എം.സുമതി.. പ്രസിഡണ്ട് പി.സി. സുബൈദ സംസ്ഥാനക്കമ്മറ്റിയംഗം എം. ലക്ഷ്മി ,ദേവി രവീന്ദ്രൻ,എം.ശാന്ത,ഗൗരി പനയാൽ,വി.വി. പ്രസന്നകുമാരി,ഓമന രാമചന്ദ്രൻ, സുന ഗംഗാധരൻ,എ.വി.ശ്രീജ, ടി.പി. ലത എന്നിവർ സംസാരിച്ചു. കെ.കുമാരൻ സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് മൂന്നിന് ചായ്യോം സ്കൂൾ പരിസരം കേന്ദ്രീകരിച്ച് പൊതു പ്രകടനം ആരംഭിക്കും. ചോയ്യങ്കോട് എം.സി.ജോസഫൈൻ നഗറിൽ നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ.സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |