SignIn
Kerala Kaumudi Online
Thursday, 25 April 2024 6.48 PM IST

സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ ​നേ​ടാം ഉ​യ​രെ​ ​പ​ഠി​ക്കാം

ee

ച​ർ​പാ​ക്ക് ​

സ്‌​കോ​ള​ർ​ഷി​പ്പ്
ഫ്രാ​ൻ​സി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​പ​ഠ​ന​ത്തി​നു​ള്ള​ ​സ്‌​കോ​ള​ർ​ഷി​പ്പാ​ണി​ത്.​ 30​ ​വ​യ​സ്സി​ൽ​ ​താ​ഴെ​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ട്രാ​വ​ൽ​ ​ഗ്രാ​ന്റും​ ​ട്യൂ​ഷ​ൻ​ ​ഫീ​സും​ ​ഇ​തി​ലൂ​ടെ​ ​ല​ഭി​ക്കും.​ ​സ്‌​കോ​ള​ർ​ഷി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​കാ​മ്പ​സ് ​ഫ്രാ​ൻ​സ് ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കും.
w​w​w.​i​n​d​e.​c​a​m​p​a​s​f​r​a​n​c​e.​o​rg
ഫു​ൾ​ ​ബ്രൈ​റ്റ് ​
നെ​ഹ്റു​ ​റി​സ​ർ​ച്ച് ​ഫെ​ല്ലോ​ഷി​പ്പ്

അ​മേ​രി​ക്ക​ൻ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​പാ​രി​സ്ഥി​തി​ക​ ​പ​ഠ​നം,​ ​നി​യ​മം,​ ​പൊ​തു​ജ​നാ​രോ​ഗ്യം,​ ​ലിം​ഗ​നീ​തി,​ ​ആ​ർ​ട്സ്,​ ​സ​യ​ൻ​സ്,​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​പ​രി​ര​ക്ഷ,​ ​സം​സ്‌​കാ​രം​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​പ​ഠ​ന​ത്തി​നു​ള്ള​ ​സ്‌​കോ​ള​ർ​ഷി​പ്പാ​ണി​ത്.​ ​അ​ക്കാ​ഡ​മി​ക് ​നി​ല​വാ​രം,​ ​ബി​രു​ദ​പ്രോ​ഗ്രാം​ ​എ​ന്നി​വ​ ​വി​ല​യി​രു​ത്തി​യു​ള്ള​ ​സ്‌​കോ​ള​ർ​ഷി​പ്പ്. ​ ​എ​ല്ലാ​ ​പ​ഠ​ന​ച്ചെ​ല​വു​ക​ളും​ ​വ​ഹി​ക്കു​ന്ന​ ​ഫു​ൾ​ബ്രൈ​റ്റ് ​നെ​ഹ്റു​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​അ​മേ​രി​ക്ക​യും​-​ഇ​ന്ത്യ​ൻ​ ​ഗ​വ​ൺ​മെ​ന്റും​ ​ചേ​ർ​ന്നാ​ണ് ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ ​സ്‌​കോ​ള​ർ​ഷി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ യുണൈ​റ്റ​ഡ് ​സ്റ്റേ​റ്റ്സ് ​ഇ​ന്ത്യ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​E​d​u​c​a​t​i​o​n​ ​U​S​A​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കും.
w​w​w.​u​s​i​e​f.​o​r​g.​i​n​/​f​u​l​b​r​i​g​ht
കോർണൽ
യൂണി​വേഴ്സി​റ്റി​
ടാറ്റ സ്‌കോളർഷി​പ്പ്

ടാറ്റ എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ട്ര​സ്റ്റും ​കോ​ർ​ണ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യും​ ചേ​ർ​ന്ന് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഇ​ക്ക​ണോ​മി​ക്‌​സ്,​ ​മാ​നേ​ജ്‌​മെ​ന്റ് ​തു​ട​ങ്ങി​യ​മേ​ഖ​ല​ക​ളി​ൽ​ ​അ​മേ​രി​ക്ക​യി​ൽ​ ​അ​ണ്ട​ർ​ഗ്രാ​ജു​വേ​റ്റ്,​ ​ഗ്രാ​ജു​വേ​റ്റ് ​പ​ഠ​ന​ത്തി​ന് ​ന​ൽ​കു​ന്ന​ ​സ്‌​കോ​ള​ർ​ഷി​പ്പാ​ണി​ത്.
w​w​w.​c​o​r​n​e​l​l.​e​du
ഡോ.​ ​അ​ബ്ദു​ൾ​ ​ക​ലാം​ ​
ഇ​ന്റ​ർ​നാ​ഷ​ണ​ൽ
​ ​സ്‌​കോ​ള​ർ​ഷി​പ്പ്

ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​സ്‌​ട്രേ​ലി​യ​യി​ലെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഓ​ഫ് ​സി​ഡ്നി​യി​ൽ​ ​എ​ൻജി​നി​യറി​ംഗ് ​ഐ.​ടി.​മേ​ഖ​ല​യി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​പ​ഠ​ന​ത്തി​ന് ​ന​ൽ​കി​വ​രു​ന്ന​ ​സ്‌​കോ​ള​ർ​ഷി​പ്പാ​ണി​ത്. w​w​w.​i​n​t​e​r​n​a​t​i​o​n​a​l​u​n​s​w.​e​d​u.​a​u​ ​ആ​സ്‌​ട്രേ​ലി​യ​യി​ൽ​ ​അ​ണ്ട​ർ​ഗ്രാ​ജു​വേ​റ്റ്,​ ​ഗ്രാ​ജുവേ​റ്റ് ​പ​ഠ​ന​ത്തി​നും​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.
എ​റാ​സ്‌​മ​സ് ​മു​ണ്ട​സ് ​
സ്‌​കോ​ള​ർ​ഷി​പ്പ്

ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​യൂ​റോ​പ്പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​പ​ഠ​ന​ത്തി​നു​ള്ള​ ​ മി​ക​ച്ച​ ​ സ്‌​കോ​ള​ർ​ഷി​പ്പാ​ണി​ത്.​ ​ജോ​യി​ന്റ് ​മ​സ്റ്റേ​ഴ്സ് ​പ്രോ​ഗ്രാ​മി​നു​ള്ള​ ​ഈ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭി​ച്ച​വ​ർ​ക്ക് ​നാ​ല് ​സെ​മ​സ്റ്റ​ർ​ ​പ്രോ​ഗ്രാം​ ​ഒ​രോ​ ​സെ​മ​സ്റ്റ​റി​ൽ​ ​ഒ​രോ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​തി​​ര​ഞ്ഞെ​ടു​ത്ത് ​പ​ഠി​ക്കാം.​ ​പ​ഠ​നം,​ ​യാ​ത്ര,​ ​ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ ​ഇ​തി​ലൂ​ടെ​ ​ല​ഭി​ക്കും.​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​നേ​ടി​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​റാ​സ്‌​മ​സ് ​മു​ണ്ട​സ് ​ട്ര​സ്റ്റി​ന്റെ​ ​കീ​ഴി​ൽ​ ​വ​രു​ന്ന​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഉ​പ​രി​പ​ഠ​നം​ ​ന​ട​ത്താം.​w​w​w.​e​r​a​s​m​u​s​-​p​l​u​s.​e​c.​europa.ea​
ബ്രി​ട്ടീ​ഷ് ​ഷെ​വ​നിം​ഗ് ​സ്‌​കോ​ള​ർ​ഷി​പ്പ്
യു.​കെ.​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​ഗ്ലോ​ബ​ൽ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​പ്രോ​ഗ്രാം​ ​ഓ​ഫ​ർ​ ​ചെ​യ്യു​ന്ന​ ​സ്‌​കോ​ള​ർ​ഷി​പ്പാ​ണി​ത്.​ ​യു.​കെ.​ ​ഫോ​റി​ൻ​ ​ആ​ൻ​ഡ് ​കോ​മ​ൺ​വെ​ൽ​ത്ത് ​ഓ​ഫീ​സാ​ണ് ​സ്‌​കോ​ള​ർ​ഷി​പ്പി​നു​ള്ള​ ​ഫ​ണ്ട് ​വ​ക​യി​രു​ത്തു​ന്ന​ത്.​ ​ബി​രു​ദാ​ന​ന്ത​ര​ ​പ​ഠ​ന​ത്തി​ന് ​പ്ര​തി​വ​ർ​ഷം​ 1500​ ​സ്‌​കോ​ള​ർ​ഷി​പ്പു​ക​ൾ​ ​അ​നു​വ​ദി​ക്കും.​ ​ട്യൂ​ഷ​ൻ​ ​ഫീ​സും,​ ​ജീ​വി​ത​ച്ചെ​ല​വു​ക​ളും​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടും.​ ​ര​ണ്ടു​വ​ർ​ഷം​വ​രെ​യു​ള്ള​ ​പ​ഠ​ന​ക്കാ​ല​യ​ള​വി​ലേ​ക്കാ​ണ് ​സ്‌​കോ​ള​ർ​ഷി​പ്പ് ​അ​നു​വ​ദി​ക്കു​ന്ന​ത്. ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ൾ,​ ​ജേ​ർ​ണ​ലി​സം,​ ​ഹ്യു​മാ​നി​റ്റീ​സ്,​ ​കൃ​ഷി,​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​ ​സ്‌​ട്രേ​ഷ​ൻ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ൾ​ ​തി​​ര​ഞ്ഞെ​ടു​ക്കാം.​ ​യു.​കെ.​ ​യി​ലെ​ ​മി​ക​ച്ച​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​ഉ​പ​രി​പ​ഠ​നം​ ​ന​ട​ത്താം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്‌​ ​w​w​w.​ ​c​h​e​v​e​n​i​n​g.​o​rg
ഫെ​ലി​ക്‌​സ്
​സ്‌​കോ​ള​ർ​ഷി​പ്പ്

യു.​കെ.​യി​ലെ​ ​തെ​ര​ഞ്ഞെ​ടു​ത്ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​/​ഡോ​ക്ട​റ​ൽ​ ​പ​ഠ​ന​ത്തി​നു​ള്ള​ ​സ്‌​കോ​ള​ർ​ഷി​പ്പാ​ണി​ത്.​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഓ​ഫ് ​ഓ​ക്സ്‌​ഫോ​ർ​ഡ്,​ ​റീ​ഡിം​ഗ് ​എ​ന്നി​വ​യി​ൽ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​വേ​ണ്ടി​ ​അ​ഡ്മി​ഷ​ൻ​ ​ല​ഭി​ച്ച​വ​ർ​ക്ക് ​ഫെ​ലി​ക്‌​സ് ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം.​w​w​w.​f​e​l​i​x​s​c​h​o​l​a​r​s​h​i​p.​o​rg

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, SCHOLORSHIP
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.