SignIn
Kerala Kaumudi Online
Saturday, 20 April 2024 12.01 AM IST

എനിക്ക് അത്രയും പണം ആവശ്യമുണ്ട്, വക്കീലൻമാരുടെ നാലിലൊന്ന് വരുമാനം പോലും തനിക്കില്ല, പ്രതിഫല വിവാദത്തിൽ സൽമാൻ ഖാൻ

salman-khan

ബിഗ്‌ബോസ് ഹിന്ദി പതിപ്പിൽ സീസൺ 16ൽ അവതാരകനായി എത്തുന്നതിന് 1000 കോടി രൂപ പ്രതിഫലം വാങ്ങുന്നതായുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകി ബോളിവുഡ് താരം സൽമാൻ ഖാൻ. പ്രതിഫലം സംബന്ധിച്ച വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് താരം പറഞ്ഞു. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

'അത്രയും തുക പ്രതിഫലം ലഭിക്കുകയാണെങ്കിൽ പിന്നെ ജീവിതത്തിലൊരിക്കലും ഞാൻ ജോലി ചെയ്യില്ല. എന്നാൽ എനിക്ക് അത്രയും തുക പ്രതിഫലം ലഭിക്കുന്ന ഒരു ദിവസം ഉണ്ടാവും. ഇത്രയും തുക ലഭിക്കുകയാണെങ്കിലും അഭിഭാഷകരെ പോലെ എനിക്ക് അത്രയും ചെലവുകളും ഉണ്ട്. എന്റെ അഭിഭാഷകർ സൽമാനെക്കാളും ഒട്ടും ചെറുതല്ല. അവരുടെ നാലിലൊന്ന് വരുമാനം പോലും എനിക്കില്ല. എന്റെ പ്രതിഫലം സംബന്ധിച്ച വാർത്തകൾ ഇൻകം ടാക്‌സും ഇഡിയും വായിച്ചുകഴിഞ്ഞു'- സൽമാൻ പറഞ്ഞു.

എല്ലാ വർഷവും ബിഗ്‌ബോസ് അവതാരകനായി എത്താൽ തനിക്ക് താത്പര്യമില്ലെന്നും സൽമാൻ വെളിപ്പെടുത്തി. 'ചില സമയങ്ങളിൽ പരിപാടി സംബന്ധിച്ച് അസ്വസ്ഥനാവുമ്പോൾ അവതാരകനാകാൻ താത്പര്യമില്ലെന്ന് ഞാൻ ഷോയുടെ നിർമാതാക്കളോട് പറയാറുണ്ട്. എന്നാൽ അവർക്ക് മറ്റൊരു ചോയ്‌സ് ഇല്ല. അതിനാൽ അവർ എന്നിലേയ്ക്ക് തന്നെ തിരിച്ചുവരുന്നു. അവർക്ക് മറ്റൊരു ചോയ്‌സ് ഉണ്ടായിരുന്നെങ്കിൽ അവർ കാലങ്ങൾക്ക് മുൻപേ തന്നെ ഒഴിവാക്കുമായിരുന്നു. തന്നെ ഒഴിവാക്കി മറ്റൊരാളെ നിയമിച്ച നിരവധി ആളുകളുണ്ട്'- സൽമാൻ വ്യക്തമാക്കി.

മത്സരാർത്ഥികളോട് ദേഷ്യപ്പെടുന്നതിനെക്കുറിച്ചും താരം മനസുതുറന്നു. 'മത്സരാർത്ഥികൾ അതിരുവിടുന്ന സമയങ്ങളിൽ എനിക്കും പരിധിവിട്ട് പെരുമാറേണ്ടി വരാറുണ്ട്. എന്നാൽ ഞാൻ എന്തുകൊണ്ടാണ് അത്തരത്തിൽ പ്രതികരിച്ചതെന്ന് പ്രേക്ഷകർക്ക് മനസിലാവില്ല. കാരണം അവർ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ മാത്രമാണ് കാണുന്നത്. ഇവരൊക്കെ എന്തുമാത്രം ധിക്കാരത്തിന്റെ പരിധി കടക്കുന്നുവെന്നത് പ്രേക്ഷകർക്ക് മനസിലാവില്ല'- സൽമാൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIGGBOSS, SALMANKHAN, CHARGE, 1000 CRORE, RESPONDS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.