മുണ്ടക്കയം. വയർ എരിയുന്നവർക്ക് മിഴി നിറയാതിരിക്കാൻ സ്നേഹപൂർവം ഡി.വൈ.എഫ്.ഐ പദ്ധതി പ്രകാരം കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുണ്ടക്കയം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ എത്തിച്ചു നൽകി. അയ്യായിരത്തോളം പൊതിച്ചോറുകളുമായി പോയ വാഹനത്തിന്റെ ഫ്ലാഗ് ഒഫ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ പ്രദീപ് നിർവ്വഹിച്ചു. മേഖല സെക്രട്ടറി ജിതിൻ എം.ജയൻ , പ്രസിഡന്റ ജെഫിൻ വി.ജെ, സി.പി.എം ലോക്കൽ സെക്രട്ടറി എം.ജി രാജു, ലോക്കൽ കമ്മിറ്റിയംഗം കെ.എൻ സോമരാജൻ, മേഖല, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പൊതിച്ചോർ വിതരണത്തിനു പുറമേ രക്തദാനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |