SignIn
Kerala Kaumudi Online
Saturday, 20 April 2024 7.59 AM IST

ഇനി അയാളടുത്ത് ഞാൻ മിണ്ടില്ല, മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

mammootty-suresh-gopi

മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും തമ്മിൽ അടുത്ത കാലം വരെയും ചെറിയ സൗന്ദര്യപിണങ്ങൾ ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും ആ പഴയ ഊഷ്‌മള ബന്ധം ഇരുവർക്കുമുണ്ട്. അടുത്തിടെ താര സംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി എത്തിയത് കുടുംബത്തിനൊപ്പമായിരുന്നു. അന്ന് മമ്മൂട്ടിയാണ് സുരേഷ് ഗോപിക്ക് കേക്ക് മുറിച്ച് നൽകിയത്. സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷിച്ച് സന്ദർഭം കൂടിയായിരുന്നു അത്.

ഇപ്പോഴിതാ താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് പറയുകയാണ് സുരേഷ് ഗോപി. സംഗതി തമാശയാണ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാധിക മൂന്ന് തവണ ഗർഭിണിയായ സമയത്തും രസ് മലായി വാങ്ങി തന്നുവിട്ടത് മമ്മൂക്കയാണ്. അഡയാറിൽ പഴയൊരു വീടുണ്ട്. അവിടെ നിന്നാണ് എത്തിക്കുന്നത്. തലേദിവസം തന്നെ വാങ്ങിച്ച് സുലുത്ത (മമ്മൂട്ടിയുടെ ഭാര്യ സുൽഫിത്ത്) ഫ്രിഡ്‌ജിൽ വച്ച് വെളുപ്പിന് മൂന്നു മണിക്ക് തന്നെ കൊടുത്തുവിടും. ഈ പിള്ളേരുടെയെല്ലാം ചോരയിൽ ആ രസ് മലായി ഉണ്ട്. പിന്നീട് വർഷങ്ങൾക്കിപ്പുറം ഡൽഹിയിൽ നിന്ന് സ്വീറ്റ്‌സ് വാങ്ങി മമ്മൂക്കയെ വിളിച്ചു. അപ്പോൾ മമ്മൂക്ക വീട്ടിലില്ലായിരുന്നു. അങ്ങനെ ഗോകുലിന്റെ കൈയിലാണ് കൊടുത്തുവിട്ടത്. എന്നിട്ടൊരു ചലഞ്ച് കൂടി വച്ചു. ഈ തന്നുവിടുന്നതിന് വലിയൊരു ഓർമ്മയുണ്ട്. അത് എന്താണെന്ന് വിളിച്ചു പറയണം. ശരി നീ കൊടുത്തയക്ക് ഞാൻ നോക്കാം എന്ന് മമ്മൂക്ക പറഞ്ഞു.

രാത്രി വീട്ടിലെത്തിയ മമ്മൂക്ക അത് കഴിച്ചു. പക്ഷേ എന്താണെന്ന് പിടികിട്ടിയില്ല. എന്നെ വിളിച്ച് പറയാനൊരു പേടി പുള്ളിക്ക്. എപ്പോഴും എന്റെ അനിയൻ സുഭാഷിനെയാണ് പുള്ളി വിളിക്കാറ്. സുഭാഷേ, ചെക്കൻ ഇവിടെ വന്നു, പക്ഷേ അവനോട് എങ്ങനെ ചോദിക്കും. എന്താ കാര്യമെന്ന് നീ ചോദിക്ക്. ശരിയെന്ന് പറഞ്ഞ് സുഭാഷ് എന്നെ വിളിച്ചു. ഇനി ഞാനയളടുത്ത് മിണ്ടില്ലെന്ന് മാത്രമല്ല രസ് മലായി കൊടുക്കില്ലെന്ന് സുഭാഷിനോട് ഞാൻ മറുപടിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY, SURESHGOPI, RAS MALAI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.