SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.19 PM IST

* മൂന്നാം ഓർമ്മദിനം ഒക്ടോബർ 1ന് * സി.കെ. മേനോൻ അനുസ്മരണം ഗോവ ഗവർണർ ഉദ്ഘാടനം ചെയ്യും

ck
സി.കെ. മേനോൻ

കൊച്ചി: പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ നിറസാന്നിദ്ധ്യവുമായിരുന്ന അഡ്വ. സി.കെ. മേനോന്റെ മൂന്നാം ഓർമ്മദിനം ഒക്ടോബർ ഒന്നിന്. ഇതോടനുബന്ധിച്ച് സി.കെ. മേനോൻ അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം രാവിലെ 10.30ന് ചിന്മയ മിഷൻ നീരാഞ്ജലി ഹാളിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.
തൃശൂർ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അനുസ്മരണ പ്രഭാഷണവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണവും നടത്തും. സി.കെ. മേനോന്റെ മകനും എ.ബി.എൻ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുമായ ജെ.കെ. മേനോൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, മുൻമന്ത്രിയും അനുസ്മരണ സമിതി പ്രസിഡന്റുമായ എം.എം. ഹസൻ എന്നിവർ സംസാരിക്കും. അനുസ്മരണ സമിതി ചെയർമാൻ എം.കെ. ഹരിദാസ് സ്വാഗതവും കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ നന്ദിയും പറയും. സാമൂഹിക,സാംസ്‌കാരിക രംഗത്തെ പ്രമുഖർ പുഷ്പാർച്ചന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CKMENON
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.