SignIn
Kerala Kaumudi Online
Thursday, 25 April 2024 3.35 AM IST

അനുകൂലമായ വിവാഹ ബന്ധം, പ്രണയ കാര്യങ്ങളില്‍ തീരുമാനം, ധനലഭ്യത, നാളെ ഈ നാളുകാർക്ക് ഭാഗ്യദിനം

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

(2022 സെപ്റ്റംബർ 29 - 1198 കന്നി 13 വ്യാഴാഴ്ച. പുലർച്ചെ 5 മണി 51 മിനിറ്റ് 46 സെക്കന്റ് വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം)

അശ്വതി: അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും. കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.

ഭരണി: കാര്യങ്ങള്‍ അനുകൂലമാകും, പ്രയത്നം സഫലമാകും, ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും.

കാര്‍ത്തിക: ബന്ധുജനങ്ങളെ കണ്ടുമുട്ടും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകള്‍ ശ്രവിക്കും.

രോഹിണി: സന്താനങ്ങള്‍ മൂലം സന്തോഷം കിട്ടും, കലാമത്സരങ്ങളില്‍‍ ‍വിജയം, ബന്ധുക്കള്‍ ശത്രുക്കളാകും.

മകയിരം: സുഖാനുഭവങ്ങള്‍, സ്വന്തം തൊഴില്‍ സ്ഥാപനത്തിൽ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും.

തിരുവാതിര: നൂതന പദ്ധതികള്‍ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കും, സ്ത്രീസുഖം ലഭിക്കും.

പുണര്‍തം: ബിസിനസില്‍ നേട്ടം,അനുകൂലമായ വിവാഹ ബന്ധം കിട്ടും.

പൂയം: ദാമ്പത്യസുഖം.വിദ്യാ വിജയം, വിദേശ വാസം ഗുണപ്രദം.

ആയില്യം: ആത്മവിശ്വാസം വര്‍ദ്ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.

മകം: ചിന്തയിലുണ്ടാകുന്ന സംഗതികള്‍ പ്രായോഗികമാക്കാന്‍ നന്നേ ബുദ്ധിമുട്ടും, ദുരിതങ്ങള്‍, ബദ്ധപ്പാടുകള്‍

പൂരം: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും,വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി.

ഉത്രം: പങ്ക് കച്ചവടത്തില്‍ നഷ്ടം, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.

അത്തം: മനസില്‍ ആഗ്രഹിച്ച സംഗതികള്‍ അപ്രതീക്ഷിതമായി നടന്നതില്‍ അത്ഭുതപ്പെടും, അംഗീകാരവും ആദരവും

ചിത്തിര: സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, ആഗ്രഹസാഫല്ല്യം

ചോതി : ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും,പുതിയ അവസരങ്ങള്‍ കിട്ടും.

വിശാഖം: പുതിയ സംരംഭങ്ങള്‍, ശുഭാപ്തിവിശ്വാസം, മനസുഖം.

അനിഴം: ശത്രു ദോഷം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും,സന്താനങ്ങള്‍ മൂലം കഷ്ടപാടുകള്‍.

കേട്ട: സ്ത്രീകള്‍ക്ക് അംഗീകാരം, ഉദ്ദേശിച്ച സംഗതികള്‍ നടപ്പിലാക്കാന്‍ സാധിക്കും.

മൂലം: സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ദ്ധി.വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും.

പൂരാടം: ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും.

ഉത്രാടം: എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ധനാഗമത്തിന് അനുകൂലമായ സാഹചര്യങ്ങള്‍.

തിരുവോണം: പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ശത്രു ജയം.

അവിട്ടം: കളത്രദുഃഖം, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല.

ചതയം: ആരോഗ്യപരമായി കരുതല്‍ വേണം, മാനഹാനി.

പൂരുരുട്ടാതി: ധനചെലവ്, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക.

ഉത്രട്ടാതി: മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, അന്യദേശവാസം.

രേവതി: കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS, TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.