പാമ്പാടി. പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ ചാത്തന്നൂർ കോയിപ്പാട് പുത്തൻവീട്ടിൽ ജോമോനെ (23) അറസ്റ്റ് ചെയ്തു. ആലപ്പുഴയിലുള്ള ആയുർവേദ കമ്പനിയുടെ ഉത്പന്നങ്ങൾ വിറ്റിരുന്ന ജോമോൻ കൂടെ ജോലി ചെയ്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇരുവരെയും ഗോവയ്ക്കുള്ള യാത്രാമധ്യേ കണ്ണൂരിൽ നിന്ന് പിടികൂടി. ഇയാൾക്ക് ചാത്തന്നൂർ സ്റ്റേഷനിൽ പോക്സോ കേസും മോഷണക്കേസും ഉണ്ട്. എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, സി.പി.ഒ മാരായ ജിബിൻ ലോബോ, സിന്ധു മോൾ, സജു പി. മാത്യു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.