പൂവാർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ളാസ് എറിഞ്ഞുതകർത്ത ശേഷം ഒളിവിൽപ്പോയ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകരെ പൂവാർ പൊലീസ് അറസ്റ്റുചെയ്‌തു. പൂവാർ കൊടിവിളാകം കുട്ടൻതുറന്നവിള ലെനിൽ ഭവനിൽ വാടകയ്‌ക്ക് താമസിക്കുന്ന ഷമീർ (35), കൊടിവിളാകം എലിപ്പത്തോപ്പ് കോയ വീട്ടിൽ ഫസലുദ്ദീൻ (38) എന്നിവരാണ് പിടിയിലായത്. ഇരുവരും പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരാണ്.
കഴിഞ്ഞ ദിവസം ഇ.എം.എസ് കോളനിയിൽ നിന്നാണ് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ശ്രീകാന്തിന്റെ നിർദ്ദേശപ്രകാരം പൂവാർ എസ്.എച്ച്.ഒ എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിൽ എസ്.തിങ്കൾ ഗോപകുമാർ, ക്രൈം എസ് ഐ സലിം കുമാർ, ഗ്രേഡ് എസ്.ഐ എസ്.ബാബു, എ.എസ്.ഐ മാരായ ഗിരീഷ് കുമാർ, ജയകുമാർ,ഷാജി. സിവിൽ പൊലീസ് ഓഫീസർമാരായ വിൽസ്, ജിത്തു, ക്രിസ്റ്റഫർ ജോൺ, ശശി നാരായണൻ, അരുൺ എന്നിവരുൾപ്പെട്ട സംഘം പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.