കാഞ്ഞങ്ങാട്: അതിജീവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവേകമോൾക്ക് മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് 65 ലക്ഷം രൂപ സമാഹരിച്ച ജീവകാരുണ്യ പ്രവർത്തകൻ അമർഷാൻ തലശ്ശേരിക്ക് സ്വീകരണം നൽകി.കാഞ്ഞങ്ങാട് നഗരസഭ ചെയർപെഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഷാഫി മധൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ കെ.പി.സതീഷ്, ആദര സമർപ്പണം നടത്തി.. അജാനൂർ പഞ്ചായത്ത് മെമ്പർ സിന്ധു ബാബു, അബ്ബാസ് അലി മങ്കട . മുസ്തഫ ചന്തേര . ഇർഫാന ഇക്ബാൽ ഉപ്പള. എന്നിവർ സംസാരിച്ചു. രതീഷ് കുണ്ടംകുഴി സ്വാഗതവും രാമചന്ദ്രൻ നന്ദിയും പറഞ്ഞു. സജീവൻ കൊഴുമ്മൽ ,രതീഷ് പള്ളിപ്പാറ,രാമചന്ദ്രൻ ധന്യ ദമ്പതിമാർ,രാജൻ ചീമേനി, തുടങ്ങിയവരേയും ആദരിച്ച. കലാപരിപാടികൾ അരങ്ങേറി