കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറിനെ പൊലീസ് എൻ.ഐ.എയ്ക്ക് കൈമാറി. കരുനാഗപ്പള്ളി പുതിയകാവിലെ സ്ഥാപനത്തിൽ നിന്നാണ് അബ്ദുൽ സത്താറിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് അബ്ദുൽ സത്താറിനെ കൊല്ലം പൊലീസ് ക്ലബിൽ വച്ച് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാംപ്രതിയായ അബ്ദുൽ സത്താർ ഹർത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവിൽ പോയിരുന്നു.
രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലും പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് അന്യായമെന്നും നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 233 പേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകൾ റജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |