പത്തനംതിട്ട : ലോക പേവിഷ ദിനാചരണത്തോടനുബന്ധിച്ചുളള ജില്ലാതല ഉദ്ഘാടനം, പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിന്റെയും റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. റാന്നി പെരുനാട് ബഥനി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജനം, യഥാസമയം നായകൾക്ക് പ്രതിരോധ വാക്സിൻ ലഭ്യമാക്കുക എന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും അദേഹം പറഞ്ഞു.പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവെയലൻസ് ഓഫീസർ ഡോ.സി.എസ്.നന്ദിനി, റാന്നിപെരുനാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ആര്യ ആർ.നായർ, വെറ്ററിനറി സർജൻ ഡോ.നിതിൻ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി.കെ.അശോക് കുമാർ, മെമ്പർ ടി.ആർ.രാജൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, റിട്ട. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറീന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |