SignIn
Kerala Kaumudi Online
Thursday, 25 April 2024 5.42 AM IST

നഗര വികസനത്തിന്റെ മാസ്റ്റർപ്ലാനിൽ ഇനി പൊതുഗതാഗതം കൂടി

city

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വികസനത്തിനായി നടപ്പാക്കുന്ന മാസ്റ്റർ പ്ലാനിൽ പൊതുഗതാഗതത്തെ കൂടി ഉൾപ്പടുത്താൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ തീരുമാനം. വികസനം ഏകോപിപ്പിക്കാനുള്ള ട്രാൻസിറ്റ് ഓറിയന്റഡ് ഡവലപ്‌മെന്റ് (ടി.ഒ.ഡി) പദ്ധതി മാസ്റ്റർ പ്ലാനിന്റെ ഭാഗമാക്കും.

ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ടൗൺ പ്ലാനർ പി.ഗിരീഷ് കുമാർ ടി.ഒ.ഡി പദ്ധതി വിശദീകരിച്ചു. ചെറുവണ്ണൂരിനും പാവങ്ങാടിനുമിടയിലും മൂഴിക്കൽ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുമുള്ള റോഡിനിരുവശവും ടി.ഒ.ഡി പദ്ധതി ഉൾപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ 500 കോടിയുടെ കേന്ദ്ര സഹായം ലഭ്യമാക്കാൻ തീരുമാനമായിട്ടുണ്ട്. സഹായം കിട്ടാൻ വിവിധ പരിഷ്‌ക്കരണങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കണം. ഇതിൽ പ്രധാനപ്പെട്ടതാണ് ടി.ഒ.ഡി പദ്ധതി.

അഞ്ച് ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള നഗരങ്ങളിൽ മാസ്റ്റർ പ്ലാൻ മുഖേന പദ്ധതി നടപ്പാക്കണമെന്നാണ് നിർദ്ദേശം. ഇതിന്റെയടിസ്ഥാനത്തിലാണ് കൗൺസിൽ തീരുമാനം.

അമൃത് പദ്ധതിയിൽ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയാറാക്കുമ്പോൾ പുതിയ നവീകരണം നടത്തേണ്ട മേഖല കൂടി കണ്ടെത്താനാണ് കൗൺസിൽ തീരുമാനം.

കെട്ടിടങ്ങൾക്ക് പരമാവധി നിലകൾ പണിയുക, കെട്ടിടങ്ങൾക്ക് മുന്നിലുള്ള പൊതുസ്ഥലം വേലി കെട്ടുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യാതെ സുന്ദരമായി പരിപാലിക്കുക, ബസ് സ്റ്റാൻഡ്, ട്രെയിൻ സ്റ്റേഷൻ, ഓട്ടോ ടാക്‌സി സ്റ്റാൻഡ് തുടങ്ങിയവ ഒന്നിച്ച് ഒരിടത്ത് പ്രവർത്തിക്കുക, വാഹനങ്ങൾ പൊതുപാർക്കിംഗ് ഇടങ്ങളിൽ മാത്രം നിർത്തി കെട്ടിടങ്ങളിലേക്ക് നടന്നുവരുന്ന സംവിധാനമൊരുക്കുക, എല്ലാ റോഡിലും വിപുലമായ നടപ്പാതയും സൈക്കിൾപാതയും ഒരുക്കുക, സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് അഞ്ച് ശതമാനം സ്ഥലം അനുവദിക്കുക,മാനസികോല്ലാസത്തിന് സൗകര്യങ്ങളടക്കം ചെടികളും എല്ലാ ആധുനിക സംവിധാനങ്ങളും കാര്യമായ ചെലവില്ലാതെ ആസൂത്രണം വഴി സ്ഥാപിക്കുക തുടങ്ങിയവയെല്ലാം പദ്ധതിയിൽ നിഷ്‌ക്കർഷിക്കുന്നുണ്ട്.

അതാത് സ്ഥലത്തെ കൗൺസിലർ കൂടി ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റികൾക്കാവും പദ്ധതി മേഖലയിൽ നടപ്പാക്കുന്ന എല്ലാകാര്യങ്ങളുടെയും അധികാരം. കെ.മൊയ്തീൻകോയ, കെ.സി.ശോഭിത, നവ്യ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ കോളേജിൽ ഹൗസിംഗ് ബോർഡിന്റെ സ്ഥലം സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് ഏറ്റെടുക്കാൻ കൗൺസിൽ അനുമതി നൽകി. ലൈഫ് പദ്ധതിയിൽ ഭൂരഹിതർക്ക് വീട് പണിയാനാണ് സ്ഥലം വാങ്ങുന്നത്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.