SignIn
Kerala Kaumudi Online
Thursday, 25 April 2024 9.56 AM IST

ആരോഗ്യം നിലനിറുത്താനും ചർമ സംരക്ഷണത്തിനും,​ ഓട്സിന്റെ അധികമറിയാത്ത ഗുണങ്ങൾ

oats-2-

ഓട്സ് കഴിക്കുന്നവർ ഏറെയാണ്,​ എന്നാൽ വണ്ണം കുറയ്ക്കുന്നവരും പ്രമേഹരോഗികളുമൊക്കെയാണ് ഓട്സ് കൂടുതലായും കഴിക്കുന്നത്. ഓട്സിൽ നിരവധി ഗുണങ്ങളടങ്ങിയിരിക്കുന്നുണ്ട് എന്ന് അധികമാർക്കും അറിയില്ല. മറ്റ് പല ധാന്യങ്ങളേക്കാളേറെ നാരുകൾ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് ഓട്‌സ്.

മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, അയേൺ എന്നീ ഘടകങ്ങളും പൊട്ടാസ്യം, വൈറ്റമിൻ ബി 6, വൈറ്റമിൻ ബി 3 എന്നീ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദമുള്ള ആളുകൾ ഓട്സ് ശീലമാക്കണമെന്ന് പഠനങ്ങൾ പറയുന്നു. ഇത് രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെ ആവശ്യകത കുറയ്ക്കാൻ സഹായിക്കുന്നു.

രാവിലെ ഓട്സ് കഴിയ്ക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. എന്തെന്നാൽ വയറിന്റെ ആരോഗ്യത്തിനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ കുറയ്ക്കാനും ഇത് ഏറെ ഗുണം ചെയ്യും.

മുഖക്കുരു തടയുന്നു

മുഖക്കുരു കുറയ്ക്കുന്നത്തിനുള്ള നിർണായക ഘടകമാണ് ഓട്സ്. ഇത് ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്തുകയും ബീറ്റാ-ഗ്ലൂക്കൻസ് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മത്തിന്റെ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉറക്കത്തിന് ആവശ്യമായ മെലറ്റോണിനും ഉത്പാദിപ്പിക്കാൻ ഓട്സ് കഴിക്കുന്നതിലൂടെ സഹായിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു

ഓട്‌സിലെ അയേൺ, വൈറ്റമിൻ ബി, ഇ, സെലേനിയം, സിങ്ക് എന്നീ ഘടകങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ഓട്സ് ശരീരത്തിന് പോഷകങ്ങൾ നൽകുകയും ഓർമശക്തി വർദ്ധിപ്പികാൻ സഹായിക്കുകയും ചെയ്യുന്നു.

തടി കുറയ്ക്കുന്നവർക്ക് ഓട്സ് കഴിക്കാം

ഓട്സിൽ ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് കഴിയ്ക്കാൻ പറ്രുന്ന നല്ല ഭക്ഷണമാണ്. ദഹനം മെച്ചപ്പെടുത്തി കൊഴുപ്പു കുറയ്ക്കുകയും വയർ ചാടാതിരിയ്ക്കാൻ സഹായിക്കുകയും മലബന്ധപ്രശ്നം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സന്ധിവേദനയ്ക്ക് പരിഹാരം

സന്ധിവേദനയ്ക്ക് ഏറെ മികച്ച ഒന്നാണ് ഓട്‌സ്. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിനും എല്ലുതേയ്മാനത്തിനും സന്ധിവേദന അകറ്റാനും ഉത്തമമാണ് ഓട്‌സ്.

ബിപി കുറയ്ക്കാൻ

രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണം കൂടിയാണ് ഓട്‌സ്. ഇത് പെട്ടെന്നു ദഹിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങർ നൽകുകയും ചെയ്യുന്നു. ഗ്ലൂക്കോസ് തോതു കുറവായതു കൊണ്ട് ക്ഷീണവും ഉണ്ടാക്കുന്നില്ല. ഇതിലെ വിവിധ ഘടകങ്ങൾ ശരീരത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, OATS, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.