കോഴിക്കോട് : ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി ഈറ്റ് റൈറ്റ് മേള സംഘടിപ്പിച്ചു. മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നോർത്ത് ഫുഡ് സേഫ്റ്റി ഓഫീസർ വിഷ്ണു എസ് ഷാജി, കോഴിക്കോട് മേഖല ഡെപ്യൂട്ടി കമ്മിഷണർ അലക്സ് കെ ഐസക്, ജെ. ഡി .ടി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സി.എച്ച്. ജയശ്രീ, അദ്ധ്യാപകരായ ടെസ്ന മാത്യു, അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു. ഇന്റർ കോളേജ് മില്ലറ്റ് ബേസ്ഡ് പാചക മത്സരത്തിൽ എം.ഇ.എസ് കോളേജ് മമ്പാട് ഒന്നാം സ്ഥാനം നേടി. സാഫി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.