SignIn
Kerala Kaumudi Online
Thursday, 25 April 2024 4.30 PM IST

'നോ ടു ഡ്രഗ്സ്" യുവതലമുറയ്ക്ക് വഴികാട്ടിയാവും: ഗാംഗുലി

ganguly

തിരുവനന്തപുരം: ലഹരിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ കേരളം ആരംഭിക്കുന്ന 'നോ ടു ഡ്രഗ്സ്" പ്രചാരണപരിപാടികളിലൂടെ യുവതലമുറയെ നേർവഴിക്കു നയിക്കാൻ കഴിയുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനുമായ സൗരവ് ഗാംഗുലി പറഞ്ഞു. 'നോ ടു ഡ്രഗ്സ്" കാമ്പെയിന്റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കാമ്പെയിന്റെ ബ്രാൻഡ് അംബാസഡറായ അദ്ദേഹം. കാമ്പെയിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഗാംഗുലി ഏറ്റുവാങ്ങി.

കുട്ടികൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസവും തൊഴിൽ സാദ്ധ്യതകളും നൽകുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് അവരെ നേർവഴിക്കു നടത്തുകയെന്നതും. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ബോധവത്കരണം നൽകുന്നതിനായി ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് കാമ്പയിൻ രാജ്യത്തെ എല്ലാ നഗരങ്ങളും ഏറ്റെടുക്കേണ്ട ഒന്നാണ്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം മനോഹരമാണ്. രണ്ടാം തവണയാണു തിരുവനന്തപുരത്ത് എത്തുന്നത്. നഗരത്തിലൂടെയുള്ള യാത്ര മനോഹരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, പി. പ്രസാദ്, വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

ല​ഹ​രി​ ​മാ​ഫി​യ​ ​കു​ട്ടി​ക​ളെ
ല​ക്ഷ്യ​മി​ടു​ന്ന​തി​ൽ​ ​ഉ​ത്ക​ണ്ഠ​:​ ​മു​ഖ്യ​മ​ന്ത്രി
​ ​മാ​ദ്ധ്യ​മ​ ​എ​ഡി​റ്റ​ർ​മാ​രു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​ച​ർ​ച്ച​ ​ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം​:​ ​മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​ ​കു​ട്ടി​ക​ളെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത് ​ഉ​ത്ക​ണ്ഠ​പ്പെ​ടു​ത്തു​ന്ന​ ​കാ​ര്യ​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ത്തെ​ ​മാ​ദ്ധ്യ​മ​ ​മേ​ധാ​വി​ക​ളും​ ​എ​ഡി​റ്റ​ർ​മാ​രു​മാ​യി​ ​ഓ​ൺ​ലൈ​നി​ൽ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി.​ ​ല​ഹ​രി​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​പി​ടി​കൂ​ടു​ന്ന​ ​കേ​സു​ക​ളി​ൽ​ ​ചി​ല​പ്പോ​ൾ​ ​കു​ട്ടി​ക​ളും​പെ​ട്ടു​പോ​കും.​ ​അ​വ​രു​ടെ​ ​സ്വ​കാ​ര്യ​ത​യും​ ​അ​വ​കാ​ശ​ങ്ങ​ളും​ ​സം​ര​ക്ഷി​ച്ച് ​വാ​ർ​ത്ത​ ​ന​ൽ​കാ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് ​കേ​സു​ക​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​വ​രു​ടെ​ ​വി​ശ​ദാം​ശം​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഡാ​റ്റാ​ബാ​ങ്ക് ​ത​യ്യാ​റാ​ക്കും.​ ​പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​ ​പൂ​ർ​വ​കാ​ല​ ​ചെ​യ്തി​ക​ൾ​ ​കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത് ​പ​ര​മാ​വ​ധി​ ​ശി​ക്ഷ​ ​ഉ​റ​പ്പാ​ക്കും.​ ​ഇ​ത്ത​രം​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​യ​മ​ങ്ങ​ളി​ൽ​ ​കാ​പ്പ​യ്ക്ക് ​തു​ല്യ​മാ​യ​ ​വ​കു​പ്പു​ക​ളു​ണ്ട്.​ ​ഇ​ത്ത​രം​ ​നി​യ​മ​ങ്ങ​ളി​ലൂ​ടെ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ഏ​ർ​പ്പെ​ടു​ത്താ​നും​ ​ഉ​ദ്ദേ​ശി​ക്കു​ന്നു.

ബ​സ്‌​സ്റ്റാ​ൻ​ഡ്,​ ​പ്ര​ധാ​ന​ ​ക​വ​ല​ക​ൾ,​ ​ക്‌​ള​ബു​ക​ൾ,​ ​ഗ്ര​ന്ഥ​ശാ​ല​ക​ൾ,​ ​റ​സി​ഡ​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​നു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം​ ​ല​ഹ​രി​ക്കെ​തി​രെ​ ​ജ​ന​ജാ​ഗ്ര​താ​ ​സ​ദ​സ് ​സം​ഘ​ടി​പ്പി​ക്കും.​ ​പൂ​ജാ​ ​അ​വ​ധി​ക്കു​ ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​പ്ര​വൃ​ത്തി​ ​ദി​ന​ത്തി​ൽ​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​സം​വാ​ദം​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​രി​ന്റെ​ ​ഈ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​മാ​ദ്ധ്യ​മ​ ​മേ​ധാ​വി​ക​ളും​ ​എ​ഡി​റ്റ​ർ​മാ​രും​ ​ഉ​റ​പ്പു​ന​ൽ​കി.​ ​കേ​ര​ള​കൗ​മു​ദി​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​ഡെ​പ്യൂ​ട്ടി​ ​എ​ഡി​റ്റ​ർ​ ​എ.​സി​ ​റെ​ജി​ ​പ​ങ്കെ​ടു​ത്തു.

ല​ഹ​രി​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്
പി​ന്തു​ണ​യു​മാ​യി​ ​യൂ​ണി​സെ​ഫ്

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ഹ​രി​ക്കെ​തി​രെ​ ​സം​സ്ഥാ​നം​ ​ന​ട​ത്തു​ന്ന​ ​ജ​ന​കീ​യ​ ​ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ​യു​ണി​സെ​ഫി​ന്റെ​ ​പി​ന്തു​ണ.​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ​പി​ന്തു​ണ​ ​അ​റി​യി​ച്ച​ത്.​ ​ല​ഹ​രി​ക്കെ​തി​രെ​ ​ജ​ന​കീ​യ​ ​പ്ര​തി​രോ​ധം​ ​ഉ​യ​ർ​ത്താ​നു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​പു​ല​മാ​യ​ ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ച്ചു.​ ​കേ​ര​ള​വു​മാ​യി​ ​ചേ​ർ​ന്ന് ​ല​ഹ​രി​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ​ന​ട​ത്താ​നു​ള്ള​ ​സ​ന്ന​ദ്ധ​ത​യും​ ​യൂ​ണി​സെ​ഫ് ​അ​റി​യി​ച്ചു.​ ​ഹ്യൂ​ൻ​ ​ഹീ​ ​ബാ​ൻ,​ ​കെ.​എ​ൽ.​ ​റാ​വു,​ ​ഡോ.​ ​മ​ഹേ​ന്ദ്ര​ ​രാ​ജാ​റാം,​ ​ജോ​ ​ജോ​ൺ​ ​ജോ​ർ​ജ് ​എ​ന്നി​വ​രാ​ണ് ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​അ​തി​ദാ​രി​ദ്ര്യം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​കേ​ര​ളം​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ളും​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​അ​ഭി​മാ​ന​ക​ര​വും​ ​മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് ​അ​വ​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​സു​സ്ഥി​ര​ ​വി​ക​സ​നം,​ ​ദു​ര​ന്ത​നി​വാ​ര​ണം,​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​സ​ഹ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള​ ​താ​ത്പ​ര്യ​വും​ ​സം​ഘം​ ​മ​ന്ത്രി​യോ​ട് ​പ​ങ്കു​വ​ച്ചു.

ല​ഹ​രി​ ​മു​ക്ത​ ​കേ​ര​ളം;
ഒ​രു​ക്ക​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ഹ​രി​മു​ക്ത​ ​കേ​ര​ളം​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​യു​ടെ​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​ഉ​ന്ന​ത​ത​ല​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​ഒ​ക്ടോ​ബ​ർ​ 2​ന് ​രാ​വി​ലെ​ 10​ന് ​ല​ഹ​രി​വി​രു​ദ്ധ​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​കൈ​റ്റ് ​വി​ക്ടേ​ഴ്സ് ​ചാ​ന​ൽ​ ​വ​ഴി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ ​പ്ര​സം​ഗം​ ​എ​ല്ലാ​ ​വേ​ദി​യി​ലും​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​സം​സ്ഥാ​ന​ത്തെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​വാ​ർ​ഡു​ക​ളി​ലെ​ ​പ്ര​ധാ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും​ ​ഉ​ദ്ഘാ​ട​ന​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ക്കും.​ ​ല​ഹ​രി​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​വി​വി​ധ​ ​സ​മി​തി​ക​ളു​ടെ​ ​പ്രാ​ദേ​ശി​ക​ത​ല​ ​യോ​ഗം​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ദ്ധ്യ​ക്ഷ​നും​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​മ​ന്ത്രി​ ​സ​ഹാ​ദ്ധ്യ​ക്ഷ​നു​മാ​യു​ള്ള​ ​സം​സ്ഥാ​ന​ത​ല​ ​സ​മി​തി,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റും​ ​ക​ള​ക്ട​റും​ ​അ​ദ്ധ്യ​ക്ഷ​നും​ ​ക​ൺ​വീ​ന​റു​മാ​യു​ള്ള​ ​ജി​ല്ലാ​ത​ല​സ​മി​തി​യും​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​മേ​ധാ​വി​ക​ൾ​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രും​ ​പൊ​ലീ​സ്,​ ​എ​ക്‌​സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ക​ൺ​വീ​ന​ർ​മാ​രു​മാ​യു​ള്ള​ ​ത​ദ്ദേ​ശ​ത​ല​ ​സ​മി​തി​യും​ ​വാ​ർ​ഡം​ഗം​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​വാ​ർ​ഡു​ത​ല​ ​സ​മി​തി​യു​മാ​ണു​ണ്ടാ​വു​ക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GANGULY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.