SignIn
Kerala Kaumudi Online
Tuesday, 07 February 2023 8.28 AM IST

സപ്ലൈകോ പണിമുടക്കും

supplyco

തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സപ്ലൈകോ സ്ഥിരം, ​താൽക്കാലികം,​ കരാർ, ​പാക്കിംഗ് ജീവനക്കാർ സപ്ളൈകോ എംപ്ലോയീസ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20നും 21നും കടകളടച്ച് പണിമുടക്ക് നടത്തും. ശമ്പള പരിഷ്കരണത്തിന്റെ കലാവധി കഴിഞ്ഞ് മൂന്നരവർഷമായിട്ടും ശമ്പള പരിഷ്കരണം നടപ്പിലാക്കാത്ത സർക്കാർ ഇടക്കാല ആശ്വാസം നൽകിയ തുക പോലും തിരിച്ചുപിടിച്ചെന്നും താൽക്കാലിക ജീവനക്കാർക്ക് 575 രൂപമാത്രമാണ് ദിവസവേതനമായി നൽകുന്നതെന്നും സമരസമിതി ചെയർമാൻ ആർ.വിജയകുമാർ,​ ജനറൽ കൺവീനർ എൻ.എ മണി, വർക്കിംഗ് ചെയർമാൻ ടി.നസറുദ്ദീൻ, ജോയിന്റ് കൺവീനർമാരായ കെ.ആർ.ബൈജു, സുഭാഷ് മുഖത്തല എന്നിവർ വാർത്താസമ്മേളനത്തിനിടെ അറിയിച്ചു.

.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUPPLYCO
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.