മുംബയ്: ആറാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തപ്പോൾ നിഫ്റ്റി 16,900ന് താഴെയെത്തി. സെന്‍സെക്സ് 509.24 പോയിന്റ് താഴ്ന്ന് 56,598.28ലും നിഫ്റ്റി 148.80 പോയിന്റ് നഷ്ടത്തില്‍ 16,858.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുക്കാൽ ശതമാനം നിരക്ക് ഉയർത്തിയതിനുശേഷം വിപണി ദുർബലാവസ്ഥയിൽ തുടരുകയാണ്. ആർ.ബി.ഐ ഉൾപ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ നിരക്ക് വർദ്ധിപ്പിക്കാൻ സാദ്ധതയുള്ളതിനാൽ വിവിധ ഓഹരികൾ വില്പന സമ്മർദ്ദം നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |