ന്യൂഡൽഹി: സെപ്തംബറിൽ ജി.എസ്.ടി വരുമാനം 1.45 ലക്ഷം കോടി എത്തിയേക്കുമെന്ന് അധികൃതർ. 1.4 ലക്ഷം കോടിയായിരുന്നു മാർച്ച് മുതലുള്ള ജി.എസ്.ടി വരുമാനം. ആഗസ്റ്റിൽ ഇത് 1.43 ലക്ഷം കോടിയായിരുന്നു.
ജി.എസ്.ടിയിൽ നിന്നുള്ള വരുമാനം സെപ്തംബറിൽ 1.45 ലക്ഷം കോടി കവിഞ്ഞേക്കുമെന്ന് ജി. എസ്.ടി വൃത്തങ്ങൾ അറിയിച്ചു. വരുംമാസങ്ങളിലും വരുമാനത്തിലെ കുതിപ്പ് തുടരുമെന്ന നിലയാണ്. മുൻ വർഷത്തെ ജി.എസ്.ടി വരുമാനം 1.17 ലക്ഷം കോടിയായിരുന്നു. ഒക്ടോബർ ഒന്നിന് ഇതു സംബന്ധിച്ച രേഖകൾ പുറത്തുവിടും.
2022-23 സാമ്പത്തിക വർഷം ആവറേജ് ജി.എസ്. ടി വരുമാനം 1.55 ലക്ഷം കോടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഏപ്രിൽ മാസത്തിലായിരുന്നു റെക്കാഡ് കളക്ഷൻ. 1.68 ലക്ഷം കോടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |