SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.33 AM IST

കേരള സർവകലാശാല വാർത്തകൾ

kerala

ഒന്നാം വർഷ ബിരുദ പ്രവേശനം

എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് തിരുവനന്തപുരം മേഖല ഒക്‌ടോബർ 3ന് പാളയം സെനറ്റ് ഹൗസിലും കൊല്ലം,ആലപ്പുഴ മേഖല ഒക്‌ടോബർ 6ന് കൊല്ലം എസ്.എൻ കോളേജിലും നടക്കും. അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി/ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി./എസ്.ടി. സംവരണ സീറ്റുകളിലേയ്ക്ക് അതത് വിഭാഗങ്ങൾക്ക് മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം അതത് സെന്ററുകളിൽ രാവിലെ 10ന് മുമ്പായി റിപ്പോർട്ട് ചെയ്യണം.

സ്‌പോർട്‌സ് ക്വാട്ട

ഒന്നാം വർഷ ബിരുദ പ്രവേശനം സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. കോളേജിൽ ഹാജരാകേണ്ട അവസാന തീയതി ഒക്‌ടോബർ 6 രാവിലെ 10ന്.

സപ്ലിമെന്ററി അലോട്ട്‌മെന്റ്

ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനായുളള സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. ഇന്നും നാളെയുമായാണ് അഡ്‌മിഷൻ എടുക്കേണ്ടത്.

ബി.എ മ്യൂസിക് പ്രവേശനം രണ്ടാം ഘട്ട - അഭിരുചി പരീക്ഷ

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുളള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ (നീറമൺകര എച്ച്.എച്ച്.എം.എസ്.പി.ബി.എൻ.എസ്.എസ് കോളേജ് ഫോർ വിമൻ, വഴുതക്കാട് ഗവ.കോളേജ് ഫോർ വിമൻ, കൊല്ലം എസ്.എൻ. കോളേജ് ഫോർ വിമൻ) ബി.എ മ്യൂസിക് കോഴ്സുകളലേക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്കായുളള രണ്ടാംഘട്ട അഭിരുചി പരീക്ഷ നാളെയും ഒക്‌ടോബർ 3,6 തീയതികളിലും അതത് കോളേജുകളിൽ നടത്തും.

ബി.പി.എ കോഴ്സ് രണ്ടാം ഘട്ട - അഭിരുചി പരീക്ഷ

2022-23 അദ്ധ്യയന വർഷത്തിലേക്ക് സ്വാതി തിരുനാൾ ഗവ. മ്യൂസിക് കോളേജിലേക്ക് ഒന്നാം വർഷ ബി.പി.എ കോഴ്സിലേക്കുളള പ്രവേശനത്തിനുളള രണ്ടാംഘട്ട അഭിരുചി പരീക്ഷ നാളെയും ഒക്‌ടോബർ 3,6 എന്നീ തീയതികളിലും പ്രസ്‌തുത കോളേജിൽ നടക്കും.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പ്രോ​ജ​ക്ട് ​അ​സി​സ്റ്റ​ന്റ്,​ ​പ്രോ​ജ​ക്ട് ​ഫെ​ലോ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ര്യ​വ​ട്ട​ത്തു​ള്ള​ ​കൊ​മേ​ഴ്സ് ​വി​ഭാ​ഗ​ത്തി​ലെ​ ​പ്രോ​ജ​ക്ടി​ലേ​ക്ക് ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്രോ​ജ​ക്ട് ​അ​സി​സ്റ്റ​ന്റി​ന്റെ​ ​മൂ​ന്ന് ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​യോ​ഗ്യ​ത​:​ 55​%​ ​മാ​ർ​ക്കോ​ടെ​യു​ള​ള​ ​എം.​കോം,​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​നം,​ 3​ ​വ​ർ​ഷ​ത്തി​ൽ​ ​കു​റ​യാ​തെ​ ​സ​മാ​ന​ ​പ്രോ​ജ​ക്ടു​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​അ​ഭി​കാ​മ്യം.​ ​വേ​ത​നം​:​ 15,000​ ​രൂ​പ.​ ​ബ​യോ​ഡേ​റ്റ​യും​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ളു​മാ​യി​ ​ഒ​ക്‌​ടോ​ബ​ർ​ 10​ന് ​ഉ​ച്ച​യ്ക്ക് 2​ന് ​കാ​ര്യ​വ​ട്ട​ത്തു​ള​ള​ ​കൊ​മേ​ഴ്സ് ​വി​ഭാ​ഗ​ത്തി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9895636876

​ ​പ്രോ​ജ​ക്ട് ​ഫെ​ലോ
കാ​ര്യ​വ​ട്ട​ത്തു​ള​ള​ ​അ​ക്വാ​ട്ടി​ക് ​ബ​യോ​ള​ജി​ ​ആ​ൻ​ഡ് ​ഫി​ഷ​റീ​സ് ​വ​കു​പ്പി​ലെ​ ​ഒ​രു​ ​വ​ർ​ഷ​ ​കാ​ല​യ​ള​വു​ള്ള​ ​റി​സ​ർ​ച്ച് ​പ്രോ​ജ​ക്ടി​ലേ​ക്ക് ​പ്രോ​ജ​ക്ട് ​ഫെ​ലോ​യു​ടെ​ ​ര​ണ്ട് ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​:​ ​അ​ക്വാ​ട്ടി​ക് ​ബ​യോ​ള​ജി​/​ ​സു​വോ​ള​ജി​/​ ​ലൈ​ഫ് ​സ​യ​ൻ​സ​സ് ​പി​എ​ച്ച്.​ഡി​യും​ ​മ​ത്സ്യ​ ​ഡി.​എ​ൻ.​എ​ ​ബാ​ർ​കോ​ഡിം​ഗ് ​ഗ​വേ​ഷ​ണ​ത്തി​ലു​ള​ള​ ​പ്ര​വൃ​ത്തി​പ​രി​ച​യം,​ ​അ​ക്വാ​ട്ടി​ക് ​ബ​യോ​ള​ജി​/​ ​സു​വോ​ള​ജി​/​ ​ലൈ​ഫ് ​സ​യ​ൻ​സ​സ് ​എം.​എ​സ്‌​സി​ ​വേ​ത​നം​:​ 15,000​/​-​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​ഒ​ക്‌​ടോ​ബ​ർ​ 1​ന് ​രാ​വി​ലെ​ 10.30​ന് ​എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.​ ​വെ​ബ്സൈ​റ്റ് ​w​w​w.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​j​o​b​s​ .​ഫോ​ൺ​:9447216157.

​ ​റി​സ​ർ​ച്ച് ​അ​സോ​സി​യേ​റ്റ്
കാ​ര്യ​വ​ട്ട​ത്തു​ള​ള​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഇ​ന്റ​ർ​ ​-​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ജീ​നോ​മി​ക്സ് ​ആ​ൻ​ഡ് ​ജീ​ൻ​ ​ടെ​ക്‌​നോ​ള​ജി​യി​ലെ​ 3​ ​വ​ർ​ഷ​ ​കാ​ല​യ​ള​വു​ള​ള​ ​പ്രോ​ജ​ക്ടി​ലേ​ക്ക് ​റി​സ​ർ​ച്ച് ​അ​സോ​സി​യേ​റ്റി​ന്റെ​ ​ര​ണ്ട് ​ഒ​ഴി​വു​ണ്ട്.​ ​വേ​ത​നം​:​ 25000.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ബ​യോ​ഡേ​റ്റ​യും​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ളു​ടെ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പും​ ​ഡോ.​ആ​ർ.​ ​രാ​ജ​ല​ക്ഷ്മി,​ ​ഡ​യ​റ​ക്ട​ർ,​ ​ഇ​ന്റ​ർ​-​യൂ​ണി​വേ​ഴ്സി​റ്റി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ജീ​നോ​മി​ക്സ് ​ആ​ൻ​ഡ് ​ജീ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല,​ ​കാ​ര്യ​വ​ട്ടം,​ ​തി​രു​വ​ന​ന്ത​പു​രം,​ 695581​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ 15​ ​ദി​വ​സ​ത്തി​നു​ള​ളി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.