SignIn
Kerala Kaumudi Online
Friday, 29 March 2024 12.16 AM IST

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി മോട്ടോർ വാഹനവകുപ്പിന്റെ പുസ്‌തകം

mvd

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെ കുറിച്ച് അവബോധം വളർത്താൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ 'റോഡ് സുരക്ഷ" എന്ന പുസ്തകം മന്ത്രി ആന്റണി രാജു മന്ത്രി ശിവൻകുട്ടിക്ക് കൈമാറി. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ പുസ്‌തകം ഹയർസെക്കൻഡറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. പുസ്‌തകത്തിൽ നിന്നുള്ള ഭാഗങ്ങൾ കരിക്കുലം കമ്മിറ്റി പരിശോധിച്ച് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കും. റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ ഹയർസെക്കൻഡറി പാസാകുന്ന വിദ്യാർത്ഥികൾക്ക് ലേണേഴ്സ് ലൈസൻസ് എടുക്കാതെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുവാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ ഗതാഗതവകുപ്പ് സ്വീകരിക്കും. വാർത്താ സമ്മേളനത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.