കണ്ണൂർ: നിരോധനം കൊണ്ട് ഒരു ആശയത്തെയും ഇല്ലാതാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ പറ്റി കൂടുതൽ കാര്യങ്ങൾ കേന്ദ്ര കമ്മിറ്റി വ്യക്തമാക്കും. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരോധനം കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. സർക്കാർ എന്ന നിലയ്ക്ക് കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.