കൊച്ചി : കേരള ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ പുരാതന നാണയ, സ്റ്റാമ്പ്, കറൻസി പ്രദർശനം നാളെ മുതൽ എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതിപുരാതന റോമൻ, ഗ്രീക്ക്, ബൈബിളിക് നാണയങ്ങൾ, പുരാതന-മദ്ധ്യകാല ഇന്ത്യൻ നാണയങ്ങൾ, ഇസ്ലാമിക രാജവംശങ്ങൾ, മുഗൾ സാമ്രാജ്യം, പ്രാദേശിക നാട്ടുരാജ്യങ്ങൾ , കൊളോണിയൽ ഇന്ത്യ, ഇന്ത്യൻ റിപ്പബ്ലിക് ഉൾപ്പെടെയുള്ളവയുടെ നാണയങ്ങളിലേക്കും സ്റ്റാമ്പുകളിലേക്കും പാരമ്പര്യത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന വിവിധ ടോക്കണുകൾ, മെഡലുകൾ, ബാഡ്ജുകൾ തുടങ്ങിയവയും പ്രദർശനത്തിലുണ്ടാകും. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെയാണ് പ്രദർശനം. ഞായറാഴ്ച സമാപിക്കും.