ആലുവ: തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് 12 മണിക്കൂർ ജോലി സമയം അടിച്ചേൽപ്പിക്കുന്ന ഇടത് സർക്കാർ - മാനേജ്‌മെന്റ് നീക്കത്തിനെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) നടത്തുന്ന ജില്ലാ വാഹന പ്രചാരണ ജാഥ അങ്കമാലി ഡിപ്പോയിൽ ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു മുഖ്യപ്രഭാഷണം നടത്തി. ആലുവ ഡിപ്പോ, റിൽഡ ആലുവ, എറണാകുളം, എറണാകുളം ജെട്ടി എന്നീ യൂണിറ്റുകളിൽ സ്വീകരണത്തിനുശേഷം പറവൂർ ഡിപ്പോയിൽ സമാപിച്ചു.