കൊച്ചി: മുംബയിലെ ഭാഭാ ആറ്റോമിക് റിസർച്ച് കേന്ദ്രം റേഡിയോളജിക്കൽ ഫിസിക്സ് ആൻഡ് അഡ്വൈസറി വിഭാഗം വികസിപ്പിച്ചെടുത്ത സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റാഡോൺ ഭൗമകേന്ദ്രം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര കാമ്പസിൽ സ്ഥാപിച്ചു. 'ഇന്ത്യൻ നെറ്റ്വർക്ക് ഒഫ് ഡിറ്റക്ഷൻ
ഒഫ് റാഡോൺ അനോമലി ഫോർ സീസ്മിക് അലേർട്ട്' എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടാണിത്. ഭൂകമ്പ പ്രവചനത്തിന്റെ സാധ്യതകൾ മനസിലാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലെ 100 സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്. റേഡിയേഷൻ സേഫ്റ്റി ഓഫീസർ ഡോ.എ.കെ.റൈൻ കുമാറാണ് കുസാറ്റിൽ റാഡോൺ ഭൗമകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |