കൊച്ചി: ഒക്ടോബർ രണ്ട് ഞായറാഴ്ച സ്കൂളുകളിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും നിർബന്ധമായി പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ടവരുമായും അദ്ധ്യാപക സംഘടനാപ്രതിനിധികളുമായും ആലോചിക്കാതെ ഞായറാഴ്ച ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയല്ല. ലഹരി വിരുദ്ധ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താതെ സർവ്വശിക്ഷാ അഭിയാൻ രാഷ്ട്രീയവത്കരിച്ച് തട്ടിക്കൂട്ട് ട്രെയിനിംഗ് പരിപാടിയാണ് അദ്ധ്യാപകരുടെ മേൽ കെട്ടിവയ്ക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.യു.സാദത്ത്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |