ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ ആർ.വെങ്കിട്ടരമണിയെ അറ്റോർണി ജനറലായി കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ അറ്റോർണി ജനറലായ കെ.കെ. വേണുഗോപാൽ നാളെ വിരമിക്കാനിരിക്കെയാണ് വെങ്കിട്ടരമണിയുടെ നിയമനം. നിയമ മന്ത്രി കിരൺ റിജിജുവിന്റെ ഓഫീസ് ട്വിറ്ററിലൂടെയാണ് നിയമനം സ്ഥിരീകരിച്ചത്. അദ്ദേഹം ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം. 2010 ൽ ഇന്ത്യൻ ലാ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ച വെങ്കിട്ടരമണി 12 വർഷമായി തമിഴ്നാടിന്റെ സ്പെഷ്യൽ സീനിയർ കോൺസലായി പ്രവർത്തിക്കുകയാണ്.