SignIn
Kerala Kaumudi Online
Friday, 29 March 2024 7.55 PM IST

കലോത്സവത്തിന് കൈകൊടുത്ത് സ്കൂളുകൾ

kalp
കലോത്സവത്തിന് കൈകൊടുത്ത് സ്കൂളുകൾ

സ്കൂളുകളിൽ ഒരുക്കങ്ങൾ തകൃതി

ആലപ്പുഴ: ഇടവേളയ്ക്ക് ശേഷമെത്തുന്ന കലോത്സവത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സ്കൂളുകളും വിദ്യാർത്ഥികളും. സി.ബി.എസ്.ഇ, സഹോദയ കലോത്സവങ്ങളും അടുത്ത മാസങ്ങളിലുണ്ടാവും.

ഒപ്പന, മാർഗംകളി, തിരുവാതിര, സംഘനൃത്തം എന്നിവയിൽ ഒട്ടുമിക്ക സ്കൂളുകളും പരിശീലനം ആരംഭിച്ചു. കൊവിഡിന്റെ ഇളവിന് ശേഷം നൃത്ത, സംഗീത വാദ്യോപകരണങ്ങളിൽ മാത്രമേ പരിശീലനം നടക്കുന്നുണ്ടായിരുന്നുള്ളൂ. മിമിക്രി, മോണോ ആക്ട്, മൈം, നാടകം തുടങ്ങിയവ പരിശീലിപ്പിക്കുന്നവർക്കും വരുമാനമായി. കലോത്സവം കൊണ്ട് ഉപജീവനം നടത്തുന്ന നിരവധി കലാകാരൻമാർക്കു കൂടി വരുമാനമാർഗം തെളിയുകയാണ്. സാധാരണയുള്ള പരിശീലനത്തിന് പുറമേ, കലോത്സവം ലക്ഷ്യം വച്ചുള്ള പ്രത്യേക പരിശീലനവും ആരംഭിച്ചു.

നർത്തകർക്കായി വാടകയ്ക്ക് ഡ്രസുകൾ നൽകുന്നവർ, മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും, കലാപരിശീലകർക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തി സി.ഡി തയ്യാറാക്കുന്നവർ എന്നിങ്ങനെ എല്ലാ മേഖലകളിലും ഉണർവായി. ഏറ്റവുമൊടുവിൽ സംസ്ഥാന കലോത്സവം നടന്നത് 2019ൽ കാസർകോട് ആണ്. ഈ വർഷത്തെ സ്‌കൂൾ തല ശാസ്ത്രമേളകൾക്ക് വരുന്ന ആഴ്ചകളിൽ തുടക്കമാകും.

# റവന്യു ജില്ല കലോത്സവം

2023 ജനുവരി മൂന്ന് മുതൽ എട്ടുവരെ കോഴിക്കോട്ടാണ് സംസ്ഥാന സ്കൂൾ കലോത്സവം. സ്‌കൂൾ, ഉപജില്ല, റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ് സംസ്ഥാനതല മത്സരം. ഡിസംബറിന് മുമ്പ് മൂന്നു തലത്തിലുള്ള മത്സരം പൂർത്തീകരിക്കും. അടുത്തമാസം 15ന് മുമ്പ് സ്കൂൾതലത്തിലും നവംമ്പർ 30ന് മുമ്പ് ഉപജില്ലാ തലത്തിലും മത്സരങ്ങൾ പൂർത്തിയാകും. വേദി തീരുമാനിച്ചിട്ടില്ലെങ്കിലും ഡിസംബർ15ന് മുമ്പായി റവന്യു ജില്ല കലോത്സവം നടക്കും. നാല് വിദ്യാഭ്യാസ ജില്ലകളിലായി 11 ഉപജില്ലകളാണ് ഉള്ളത്. ഓരോ ഉപജില്ലയിലും 2000 മുതൽ 3000 വരെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും.

# ഫണ്ടിന് നെട്ടോട്ടം

ഭക്ഷണത്തിനും ചെലവിനുമായി ഫണ്ട് കണ്ടെത്തുന്നത് സംഘാടക സമിതിയാണ്. സർക്കാർ നിശ്ചയിക്കുന്ന തുക 9-ാം ക്ളാസ് മുതലുള്ള വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തി സർക്കാരിലേക്ക് നൽകണം. ഈ തുക ഓരോ ഉപജില്ലയ്ക്കും റവന്യു ജില്ലാ കലോത്സവത്തിനായി സർക്കാർ തിരികെ നൽകും. ഇത്രയും തുക കൊണ്ട് പരിപാടികൾ ഭംഗിയായി സംഘടിപ്പിക്കാൻ കഴിയില്ല എന്നതിനാൽ സംഘാടക സമിതി സ്പോൺസർമാരെ കണ്ടെത്തി ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതാണ് പതിവ്.

വിദ്യാഭ്യാസ ജില്ല.........4

ഉപജില്ല.......................11

വിദ്യാർത്ഥികളുടെ പങ്കാളിത്തം

ഉപജില്ലാതലം.............2000 മുതൽ 3000 വരെ

റവന്യു ജില്ല............... 2500 മുതൽ ....3000 വരെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.