SignIn
Kerala Kaumudi Online
Friday, 29 March 2024 6.47 PM IST

അഞ്ചൽ-ആയൂർ റോഡിൽ വീണ്ടും വാഹനാപകടം

photo
അഞ്ചൽ-ആയൂർ റോഡിൽ കാട്ടുവാ മുക്കിന് സമീപം കാറ് മറിഞ്ഞ നിലയിൽ

അഞ്ചൽ: അഞ്ചൽ-ആയൂർ റോഡിൽ വീണ്ടും വാഹനാപകടം. ഇടമുളയ്ക്കൽ കാട്ടുവ മുക്കിന് സമീപം നിർമ്മാണം നടക്കുന്ന കലുങ്കിന് സമീപത്തെ കുഴിയിലേക്ക് കാർ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ അഞ്ചൽ ഭാഗത്ത് നിന്ന് ആയൂരിലേയ്ക്ക് വരുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്.

വീതികുറവും കുഴികളും

ഒന്നര വർഷമായി അഞ്ചൽ ആയൂർ റോഡിന്റെ നിർമ്മാണം നടന്നുവരികയാണ്. അതുകൊണ്ടുതന്നെ റോഡിന്റെ മിക്ക ഭാഗങ്ങളിലും കുഴികൾ എടുത്തിട്ടിരിക്കുകയും സൈഡിൽ മെറ്റലും മറ്റു സാമഗ്രികളും നിറഞ്ഞിരിക്കുകയുമാണ്. റോഡിന്റെ വീതികുറവും കുഴികളുമാണ് നിരന്തരമുള്ള വാഹനാപകടങ്ങൾക്ക് മുഖ്യകാരണം.

നിരവധി പരാതികൾ

റോഡ് വീതീ കൂട്ടുന്നതിന്റെ ഭാഗമായി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയർന്നിട്ടുണ്ട്. എൻജിനിയർമാർ അളന്ന് തിട്ടപ്പെടുത്തി റോഡിനായി എടുത്തിട്ടുള്ള സ്ഥലങ്ങളിൽ പലസ്ഥലങ്ങളിലും കുറ്റി മാറ്റി സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായ നിലപാടുകൾ കരാറുകാർ സ്വീകരിക്കുന്നതായും നാട്ടുകാർ പരാതി ഉയർത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.