SignIn
Kerala Kaumudi Online
Thursday, 09 February 2023 8.35 AM IST

ജെ.സി.ഐ എം.എ പ്ലൈ എൻ.ജി.ഒ കുടുംബ സംഗമം

jci

പാലക്കാട്: ജെ.സി.ഐ ഇന്ത്യ പാലക്കാട് ഘടകം എം.എ പ്ലൈ എൻ.ജി.ഒ കുടുംബ സംഗമവും ജനറൽ ബോഡി യോഗവും ലീഡ് കോളേജിൽ നടന്നു. മുൻ മേഖലാ ഓഫീസർ നിഖിൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ഒമ്പത് മാസം കൊണ്ട് 50 പ്രോഗ്രാമുകൾ നടത്തിയും രണ്ടു ശൗചാലയം നിർമ്മിച്ചു നൽകിയും വിവിധ കാരുണ്യ പ്രവർത്തനങ്ങളിലുടെ ഈ സംഘടനയ്ക്ക് ജനശ്രദ്ധ നേടാനായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കാണിക്കുന്ന ഉത്സാഹ പൂർണമായ പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും നിഖിൽ കൊടിയത്തൂർ കൂട്ടിച്ചേർത്തു.

ജെ.സി.ഐ എം.എ പ്ലൈ എൻജിഒ പ്രസിഡന്റ് ഹിതേഷ് ജെയിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിയ നിഖിൽ, പ്രോഗ്രാം ഡയറക്ടർ പ്രശാന്ത് കല്ലിങ്കൽ, ലീഡ് കോളേജ് ജെ.സി.ഐ പ്രസിഡന്റ് റോഷൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഓണാഘോഷ മത്സരങ്ങളിലെ വിജയികൾക്ക് മുഖ്യാതിഥി ഡോ. ഷെബീന ഷെയ്ക്ക് സമ്മാനദാനം നിർവഹിച്ചു.

ജെ.സി.ഐ എം.എ പ്ലൈ എൻ.ജി.ഒ കുടുംബ സംഗമം മുൻ മേഖലാ ഓഫീസർ നിഖിൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്യുന്നു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.