കൊല്ലം: കൊല്ലം കോർപ്പറേഷനിലെ കുടുംബശ്രീ തട്ടിപ്പ്, തെരുവുവിളക്ക്, തെരുവുനായ, അനധികൃത നിയമനങ്ങൾ തുടങ്ങി വിഷയങ്ങൾ ഉന്നയിച്ച് ബി.ജെ.പി.കൊല്ലം കോർപ്പറേഷന് മുന്നിൽ ധർണ്ണ നടത്തി. കേട്ടുകേൾവിയില്ലാത്ത അഴിമതികളാണ് കൊല്ലം കോർപ്പറേഷനിൽ നടക്കുന്നതെന്നും സാധാരണക്കാരായ വീട്ടമ്മമാരെ പറ്റിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തിയ കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമമെങ്കിൽ സമരപരിപാടികൾ ശക്തമാക്കുമെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വയയ്ക്കൽ സോമൻ പറഞ്ഞു.
ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി.ഗിരീഷ് സ്വാഗതം പറഞ്ഞു. ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ ചാത്തന്നൂർ പ്രശാന്ത്, കെ.ആർ.രാധാകൃഷ്ണൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം , കൗൺസിലർമാരായ ബി. ഷൈലജ, ടി.ആർ. അഭിലാഷ്, കൃപാവിനോദ്, സജിതാനന്ദ്, എ. അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റുമാരായ മോൻസി ദാസ്, ഹരീഷ് തെക്കടം, അജിത്ത് ചോഴത്തിൽ, സാംരാജ് ,കോ- ഓഡിനേറ്റർ പ്രണവ് താമരക്കുളം, ജമുൻ ജഹാംഗീർ തുടങ്ങിയവർ സംസാരിച്ചു.