കൊല്ലം: ബസ് യാത്രക്കാരിയുടെ മാല കവർന്ന രണ്ട് തമിഴ്‌നാട് സ്വദേശിനികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. തമിഴ്‌നാട് തൂത്തുക്കുടി അണ്ണാ നഗർ എ-13 യിൽ റാണിയുടെ മക്കളായ മാരി (30), കാവ്യ (26) എന്നിവരാണ് പിടിയിലായത്. ഇന്നലെ ആശ്രാമം - ദളവാപുരം റൂട്ടിലുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു ലക്ഷ്മിക്കുട്ടി. ശങ്കേഴ്‌സ് ജംഗ്ഷനിൽ വച്ച് മാരിയും കാവ്യയും ലക്ഷമിക്കുട്ടിയുടെ മൂന്നര പവനോളം വരുന്ന താലിമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ലക്ഷ്മിക്കുട്ടി ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ സഹോദരിമാരെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.