SignIn
Kerala Kaumudi Online
Thursday, 25 April 2024 9.04 PM IST

എം.ബി.എ സ്പോട്ട് അഡ്മിഷൻ

കൊല്ലം : സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ(ഫുൾടൈം) 2022-24 ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 1ന് കൊട്ടാരക്കര അവന്നൂരിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ വെച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ നടക്കും. കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൺ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദ്ധമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ്ധ വിദ്യാർത്ഥികൾക്കും നാളിതുവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9288130094 / 8547618290 , www.kicma.ac.in.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, EDUCATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.