വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പ നവംബർ 3 മുതൽ 6 വരെ ബഹ്റൈൻ സന്ദർശിക്കും. ബഹ്റൈൻ സന്ദർശിക്കുന്ന ആദ്യ പോപ്പെന്ന ചരിത്രവും ഫ്രാൻസിസ് മാർപ്പാപ്പ സ്വന്തമാക്കും. ബഹ്റൈൻ രാജാവ് ഹമദിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.
മനാമ, അവാലി നഗരങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം ' ബഹ്റൈൻ ഫോറം ഫോർ ഡയലോഗ്- ഈസ്റ്റ് ആൻഡ് വെസ്റ്റ് ഫോർ ഹ്യൂമൻ കോഎക്സിസ്റ്റൻസ്" യോഗത്തിൽ പങ്കെടുക്കും. നവംബർ 5ന് രാവിലെ 8ന് ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിൽ പൊതുകുർബാന നടത്തും. 2019ൽ ഫ്രാൻസിസ് മാർപ്പാപ്പ യു.എ.ഇ സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |