SignIn
Kerala Kaumudi Online
Thursday, 25 April 2024 9.03 AM IST

ഉച്ചയ്ക്ക് വളർത്തുനായയ്‌ക്കൊപ്പം കിടന്നുറങ്ങി, വായിൽ മലവിസർജനം നടത്തി; അമ്പത്തിയൊന്നുകാരി ആശുപത്രിയിൽ കിടന്നത് മൂന്ന് ദിവസം

dog

ബ്രിസ്റ്റോൾ: വീട്ടിൽ വളർത്തുമൃഗങ്ങൾക്ക് പൂർണസ്വാതന്ത്ര്യം നൽകുന്ന നിരവധി പേരുണ്ട്. അടുക്കളയിലും കിടക്കയിലും എന്നുവേണ്ട വീടിന്റെ മുക്കിലും മൂലയിലും അവർക്ക് പ്രവേശനം നൽകും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവന് തന്നെ ആപത്തുണ്ടാകും. അത്തരത്തിലൊരു സംഭവമാണ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വളർത്തുനായ വായിൽ മല വിസർജനം നടത്തിയതിനെത്തുടർന്ന് അമ്പത്തിയൊന്നുകാരിയായ അമാൻഡ ഗൊമ്മോ മൂന്ന് ദിവസമാണ് ആശുപത്രിയിൽ കിടന്നത്. അമാൻഡയ്ക്ക് ഉച്ചയ്ക്ക് ഉറങ്ങുന്ന സ്വഭാവം ഉണ്ട്. ഈ സമയം നായയും കൂടെയുണ്ടാകും.

അത്തരത്തിൽ നായയ്ക്കൊപ്പം കിടന്നുറങ്ങി. വായ പകുതി തുറന്നുവച്ചായിരുന്നു അമാൻഡ ഉറങ്ങിയത്. പെട്ടെന്ന് വായിനകത്ത് എന്തോ വീണതായി അനുഭവപ്പെട്ടു. ഉടൻ വാഷ്റൂമിലേക്ക് ഓടി. വായിലുണ്ടായിരുന്നത് തുപ്പിക്കളഞ്ഞപ്പോഴാണ് സാധനം എന്താണെന്ന് മനസിലായത്. വളർത്തുനായയ്ക്ക് വയറിളക്കം ഉണ്ടായതായിരുന്നു സംഭവം.

പലവട്ടം വായ കഴുകി. എന്നിട്ടും തൃപ്തി വന്നില്ല. മണിക്കൂറുകൾക്ക് ശേഷം വയറുവേദന അനുഭവപ്പെട്ട്. ആശുപത്രിയിൽ പോയപ്പോൾ വയറിനകത്ത് അണുബാധയുണ്ടായതായി മനസിലായി. മൂന്ന് ദിവസമാണ് ആശുപത്രിയിൽ കിടന്നത്. അതേസമയം, വളർത്തുനായയോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്നും ഇത്തരത്തിലുള്ള സംഭവം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അമാൻഡ പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, DOG, WOMAN, HOSPITAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.