SignIn
Kerala Kaumudi Online
Wednesday, 07 December 2022 4.48 AM IST

എങ്ങനെയാണ് ഭീകരരെയും മത തീവ്രവാദികളെയും ചാേദ്യം ചെയ്യുന്നത്? ഡയപ്പർ ധരിപ്പിക്കുന്നത് മുതൽ മലദ്വാരത്തിലേക്ക് ഭക്ഷണം പമ്പുചെയ്യുന്നതുൾപ്പടെയുള്ള കേട്ടാൽ രക്തം ഉറഞ്ഞുപോകുന്ന രീതികളെക്കുറിച്ചറിയാം

cia

കുറ്റവാളി എന്ന് സംശയിച്ച് ഒരാളെ അറസ്റ്റുചെയ്താൽ അയാളെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. അത് റെക്കോഡ് ചെയ്യുകയും ചെയ്യും. പക്ഷേ, പഠിച്ച കള്ളന്മാരോ തീവ്രവാദികളോ ആണെങ്കിൽ സാധാരണ രീതിയിലുള്ള ചോദ്യംചെയ്യലുകളൊന്നും ഏൽക്കില്ല. എത്ര കൊടിയ മർദ്ദനം ഏറ്റാലും രഹസ്യങ്ങൾ ഒന്നും പുറത്തുപറയാത്തവരാണ് തീവ്രവാദികൾ. അതിനാൽ അവരിൽ നിന്ന് രഹസ്യങ്ങൾ മനസിലാക്കണമെങ്കിൽ അതികഠിനമായ ചോദ്യംചെയ്യൽ രീതികളെ അന്വേഷണ ഉദ്യാേഗസ്ഥർക്ക് സ്വീകരിക്കേണ്ടിവരും. ഈ രീതികളെക്കുറിച്ച് കേട്ടാൽ തന്നെ സാധാരണക്കാർ ബാേധംകെട്ട് വീഴും. പലതവണ ഇത്തരം അതികഠിന ചോദ്യംചെയ്യലിനുശേഷമായിരിക്കും തീവ്രവാദികൾ എല്ലാം തുറന്നുപറയുക. ഇത്തരം ചോദ്യംചെയ്യലുകളെക്കുറിച്ച് ചുരുക്കം ചില വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.

മർദ്ദിക്കുന്നത് വയറ്റിലും മുഖത്തും

മർദ്ദനം തന്നെയാണ് കഠിന ചോദ്യംചെയ്യലിൽ ആദ്യത്തെ നടപടി. ശരീരമാസകലം മർദ്ദനമേൽപ്പിക്കില്ല. മുഖത്തും വയറിലെ പേശികളിലുമായിരിക്കും മർദ്ദനം. കൊടിയ വേദനയായിരിക്കും ഫലം. ആദ്യമൊക്കെ പിടിച്ചുനിൽക്കുമെങ്കിലും മർദ്ദനം പലതവണ ആവർത്തിക്കുന്നതോടെ കാര്യങ്ങൾ എല്ലാം തത്തപറയുന്നതുപോലെ പറഞ്ഞുപോകും. ഇങ്ങനെ ചെയ്യുന്നതിലൂടെ പ്രതിയുടെ ജീവന് അപകടമൊന്നുമുണ്ടാവില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

cia1

ചൊറിയും ഡയപ്പർ

സി ഐ എയുടെ കുപ്രസിദ്ധമായ ചോദ്യംചെയ്യൽ രീതികളിൽ ഒന്നാണിത്. ഭീകരനെ വിവസ്ത്രനാക്കും. ശരീരത്തിൽ ഒരു നൂൽബന്ധം പോലും ഉണ്ടാവില്ല. അതിനുശേഷമായിരിക്കും കട്ടിയുള്ള തുണികൊണ്ടുണ്ടാക്കിയ ഡയപ്പർ ധരിപ്പിക്കുക. ചോദ്യംചെയ്യലിനുവേണ്ടിമാത്രം പ്രത്യേകം തയ്യാറാക്കിയതാവും ഇത്. കഠിനമായി ചൊറിച്ചിൽ ഉണ്ടാക്കുന്ന രാസവസ്തുക്കളും ഇതിൽ പുരട്ടിയിരിക്കും. ഡയപ്പർ ധരിപ്പിച്ചശേഷം ഭീകരനെ തലകീഴായി കെട്ടിത്തൂക്കും. ഒപ്പം ക്രൂരമായ മർദ്ദനവും ഉണ്ടാവും. അടിയുടെ വേദനയും അതികഠിനമായ ചൊറിച്ചിലും സഹിക്കാനാവാതെ എല്ലാ സത്യവും തുറന്നുപറയും. ഒരു തവണ ഡയപ്പർ ധരിപ്പിച്ചാൽ മൂന്നോ നാലോ ദിവസം കഴിഞ്ഞശേഷമാണ് അത് മാറ്റാൻ അനുവദിക്കുക. അത്രയും ദിവസം തലകീഴായികിടക്കുകയും മർദ്ദനം ഏൽക്കേണ്ടിയും വരും. ഇത്രയും ദിവസത്തെ വിസർജ്യങ്ങളും ഡയപ്പറിൽ കെട്ടിനിൽക്കും. ഈ അവസ്ഥയിൽ ആരായാലും അറിയാതെ സത്യം പറഞ്ഞുപോകും.

കേട്ടാൽ അറയ്ക്കും രീതി

ലോകത്തെ ഏറ്റവും ഭീകരമായ ചോദ്യംചെയ്യൽ രീതികളിൽ ഒന്നാണ് റെക്ടൽ ഹൈഡ്രേഷൻ. ചോദ്യംചെയ്യൽ രീതികളോട് സഹകരിക്കാത്തവരെയും തടവിൽ ആഹാരം കഴിക്കാൻ കൂട്ടാക്കാത്തവരെയുമാണ് ഇത്തരം ശിക്ഷകൾക്ക് വിധേയമാക്കുക. നഗ്നനാക്കിയശേഷം ഭീകരന്റെ മലദ്വാരം വഴി ഒരു ട്യൂബ് ഉള്ളിലേക്ക് കടത്തുന്നു. ഇതിലൂടെ അർദ്ധദ്രാവക രൂപത്തിലുള്ള ഭക്ഷണം പമ്പ് ചെയ്ത് കയറ്റുകയാണ് ചെയ്യുന്നത്. ഈ ചോദ്യം ചെയ്യൽ രീതിക്കിടെ മലാശയ പേശികൾ തകർന്ന് പലപ്പോഴും ഭീകരർ മൃതപ്രായരാകുന്നു. സി ഐ എയുടെ കുപ്രസിദ്ധമായ ഒരു ചോദ്യംചെയ്യൽ രീതിയാണിത്.

cia2

ഉറക്കം ഓർമ്മകൾ മാത്രമാകും

ഉറങ്ങാൻ അനുവദിക്കാതിരിക്കുകയാണ് മറ്റൊരു ചോദ്യംചെയ്യൽ രീതി. ഏറ്റവും കുറഞ്ഞത് ഒരാഴ്ചയാണ് ഉറങ്ങാൻ അനുവദിക്കാത്തത്. ശരിക്കുപറഞ്ഞാൽ ഒരുപോള കണ്ണടയ്ക്കാൻ സമ്മതിക്കില്ല. വലിയ ശബ്ദം കേൾപ്പിച്ചും തീവ്രപ്രകാശം മുഖത്തടിപ്പിച്ചും ഏറക്കുറെ ഐസിന് സമാനമായ വെള്ളം തലയിലൂടെ തുടർച്ചയായി ഒഴിച്ചുമായിരിക്കും ഉറക്കം നഷ്ടപ്പെടുത്തുക. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമായിരിക്കും ഇക്കാലയളവിൽ നൽകുക. ചോദ്യംചെയ്യൽ രീതി തുടങ്ങിയാൽ ഏതാനുംമണിക്കൂറുകൾ കൊണ്ടുതന്നെ ഭീകരന്റെ സ്വബോധം നഷ്ടമാവും.

ഇനിയുമുണ്ട് വഴികൾ

തണുത്തുറഞ്ഞ മുറിയിൽ തണുത്ത വെള്ളത്തിൽ ഭീകരനെ പലയാവർത്തി മുക്കിയെടുക്കുന്നതാണ് മറ്റൊരു രീതി. പ്രത്യേക രീതിയിലുള്ള ഒരു സഞ്ചിയിൽ പൊതിഞ്ഞായിരിക്കും വെള്ളത്തിൽ മുക്കിയെടുക്കുന്നത്. വെള്ളത്തിൽ നിന്ന് പുറത്തെടുത്താലും പിന്നെയും ഏറെനേരം തണുപ്പ് ഇതിനുള്ളിൽ നിലനിൽക്കും എന്നതാണ് പ്രത്യേകത. വെള്ളത്തിൽ നിന്ന് പുറത്തെടുത്തശേഷം തീവ്രപ്രകാശം ഏതാനും മിനിട്ടുനേരത്തേക്ക് മുഖത്തടിപ്പിക്കും. തുടർന്ന് വീണ്ടും വെള്ളത്തിൽ മുക്കും. ദിവസം മുഴുവൻ ഇതാവർത്തിച്ചുകാെണ്ടിരിക്കും.

മുഖംമുഴുവൻ കട്ടിയുള്ളതുണികൊണ്ട് മൂടിയശേഷം തലയിലൂടെ വലിയ പാത്രത്തിൽ നിന്ന് ഇടതടവില്ലാതെ വെള്ളം ഒഴിച്ചുകൊണ്ടിക്കുന്ന രീതിയാണ് മറ്റൊന്ന്. വാട്ടർബോഡിംഗ് എന്നാണ് ഇതിന് പറയുന്നത്. ഇങ്ങനെ വെള്ളം ഒഴിക്കുമ്പോൾ മുങ്ങിമരിക്കുന്നതിന് സമാനമായ അവസ്ഥയാണ് ഉണ്ടാവുന്നത്.

ശവപ്പെട്ടിയേക്കാളും ചെറിയ പെട്ടിയിൽ ഭീകരനെ അടച്ചശേഷം ശക്തമായി കറക്കുന്നതാണ് അടുത്ത രീതി. ശ്വാസംകിട്ടാൻ ചെറിയൊരു ദ്വാരം മാത്രമായിരിക്കും പെട്ടിയിലുണ്ടാവുക. പലകോണുകളിലേക്കാവും പെട്ടി കറക്കുക. ഒരുദിവസം ഇരുപതുമണിക്കൂറിലേറെ പെട്ടി തുടർച്ചയായി കറക്കിക്കൊണ്ടിരിക്കും.

കൂട്ടാളികളെയും മക്കൾ ഉൾപ്പടെയുള്ള ബന്ധുക്കളെയും കൊല്ലുന്ന പ്രതീതി ഉണ്ടാക്കി ഭീകരനെ ഭ്രാന്തമായ അവസ്ഥയിൽ എത്തിച്ച് രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതാണ് അടുത്ത രീതി. നിറതോക്കുകൾ നെറ്റിയിൽ മുട്ടിച്ചുകൊണ്ടാവും ഇങ്ങനെ ചെയ്യുക. ഇതിനൊപ്പം കൈകാലുകൾ ബന്ധിച്ചശേഷം ക്ഷുദ്രജീവികൾ നിറഞ്ഞ പെട്ടിയിൽ കിടത്തുന്നതും നായ്ക്കളെക്കൊണ്ട് കടിപ്പിക്കുന്ന രീതിയുമൊക്കെ ചോദ്യംചെയ്യലിന് ഉപയോഗിക്കാറുണ്ട്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, VARIOUS, MODEL, INTERROGATION, TERRORISTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.